Monday, September 30, 2024
Saudi ArabiaTop Stories

സൗദിയിൽ 18 വയസ്സിനു താഴെയുള്ള നിരവധി കൗമാരക്കാർ വാക്സിൻ സ്വീകരിച്ചു

ജിദ്ദ: 12 നും 18 നും  ഇടയിൽ പ്രായമുള്ള നിരവധി കൗമാരക്കാർ  രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് കൊറോണ വാക്സിൻ സ്വീകരിക്കാനെത്തി.

ഫൈസർ വാക്സിനാണ് 12- 18 വയസ്സ് വിഭാഗത്തിൽ പെട്ടവർക്ക് നൽകുന്നത്.
നിരവധി  കൗമാരക്കാർ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ  ആദ്യ ഡോസ് സ്വീകരിക്കാനെത്തിയതിൻ്റെ ചിത്രങ്ങൾ  അധികൃതർ   സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരത്തിനും ഫലപ്രാപ്തി തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലുമാണ് 12 നും 18 നും ഇടയിൽ  പ്രായമുള്ളവർക്ക്  വാക്സിൻ നൽകാൻ അധികൃതർ തീരുമാനിച്ചത്.

12 നും 18 നും ഇടയിൽ  പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ സൗദി ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതിന് പിറകെ തവക്കൽ നയിൽ വാക്സിനേഷന് ബുക്കിംഗ് സൗകര്യവും തവക്കൽന ഒരുക്കിയിരുന്നു.

സൗദിയിൽ നിലവിലുള്ള ആക്ടീവ് കൊറോണ കേസുകൾ 11,204 ആണ്. പുതുതായി 1318 പേർക്ക് രോഗം സ്ഥിരീകരിച്ച പ്പോൾ 1290 പേരാണ് സുഖം പ്രാപിച്ചത്.

14 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇതുവരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 7789 ആയി ഉയർന്നു. നിലവിൽ 1438 പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്