Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ വാക്സിൻ സ്വീകരിക്കാത്ത വിദേശികൾക്ക് പിഴയിടുമെന്ന പ്രചാരണം ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു

റിയാദ്: കൊറോണ വാക്സിൻ സ്വീകരിക്കാത്ത വിദേശികൾക്ക് പിഴ ചുമത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ സൗദി ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു.

അതേസമയം ഈ വരുന്ന ആഗസ്റ്റ് ഒന്നുമുതൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും  വിദ്യാഭ്യാസമേഖലയിലും ഉള്ള സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും സാമൂഹിക സാംസ്കാരിക വിനോദ പരിപാടികളിൽ ഭാഗമാകുന്നതിനും  അതോടൊപ്പം പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിനുമെല്ലാം എല്ലാവർക്കും വാക്സിൻ സ്വീകരിച്ചിരിക്കൽ നിബന്ധന ആയിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

ശിക്ഷ നടപ്പാക്കുക എന്ന ഉദ്ദേശത്തിൽ അല്ല മറിച്ച് സമൂഹത്തിൻറെ ആരോഗ്യ സംരക്ഷണം  ലക്ഷ്യമാക്കിയാണ് കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കിയ വിവിധ നടപടികളെന്ന്  ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.

കൊറോണ പ്രതിരോധ നടപടികൾ ലംഘിക്കുന്നത് പിടികൂടുന്നതിനായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനകളാണ് നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്