Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ഉസ്ബക്കിസ്ഥാൻ വഴി പോയ ചില പ്രവാസികൾക്ക് ട്രാവൽ ഏജൻസിയുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം കാരണം നിരവധി പ്രയാസങ്ങൾ നേരിട്ടതായി ആരോപണം; പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

ജിദ്ദ: സൗദിയിലേക്കുള്ള യാത്രക്കിടെ 14 ദിവസത്തെ താമസത്തിനായി ഉസ്ബെക്കിസ്ഥാൻ തിരഞ്ഞെടുത്ത ചില പ്രവാസികൾക്ക് പാക്കേജ് ഒരുക്കിയ ഒരു ട്രാവൽ ഏജൻസിയുടെ നിരുത്തരവാദിത്വപരമായ സമീപനം കാരണം നിരവധി പ്രയാസങ്ങൾ നേരിട്ടതായി പരാതി.

വൻതുക ഈടാക്കി പാക്കേജ് നൽകിയ  ട്രാവൽ ഏജൻസി ആവശ്യമായ സന്ദർഭങ്ങളിൽ പ്രതികരിക്കുകയോ നൽകേണ്ട സഹായസഹകരണങ്ങൾ  ലഭ്യമാക്കുകയോ ചെയ്തില്ല എന്നാണ് പ്രധാനമായും യാത്രക്കാർ ആരോപിക്കുന്നത്.

ട്രാവൽ ഏജൻസിയുടെ സൗദി പാക്കേജിൽ ഉസ്ബെക്കിസ്ഥാനിൽ പോയ  പ്രവാസികൾക്ക് വിമാനമിറങ്ങി ഏകദേശം ആറു മണിക്കൂറിലധികം സഞ്ചരിച്ചാണ് ഹോട്ടൽ റൂമിൽ എത്താൻ സാധിച്ചത്.

വലിയ തുക ഈടാക്കുമ്പോഴും  മണിക്കൂറുകൾ യാത്രാ ദൈർഘ്യമുള്ള  ദൂരത്ത്  താമസമൊരുക്കി കുറഞ്ഞ നിരക്കിലുള്ള ഹോട്ടൽ താമസം അറേഞ്ച് ചെയ്തു ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ട്രാവൽ ഏജൻസികൾ വെറും ബിസി
നസ് കണ്ണുകൊണ്ട് മാത്രം ജനങ്ങളെ കാണാതെ അല്പം മനുഷ്യത്വം കൂടി കാണിക്കണം എന്നാണ്   മേൽ പരാമർശിക്കപ്പെട്ട ട്രാവൽസ്  പാക്കേജിൽ  വന്ന ഒരു പ്രവാസി സുഹൃത്ത് ആവശ്യപ്പെടുന്നത്.

ഹോട്ടലിൽ ഒരു ദിവസം 7 ഡോളർ വരുന്ന ഭക്ഷണത്തിന് ട്രാവൽ ഏജൻസി  5 ഡോളർ ആണ് നൽകിയിട്ടുള്ളതെന്ന് ഹോട്ടൽ ഓണർ തങ്ങളെ അറിയിച്ചതായി ഇദ്ദേഹം പറയുന്നു.

ഹോട്ടൽ ഓണർ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിന് തങ്ങളെ അനുവദിച്ചത്  കൊണ്ട്  മാത്രമാണ് ഭക്ഷണത്തിൻറെ കാര്യത്തിൽ  വലിയ പ്രയാസം നേരിടാതിരുന്നതെന്നും ഹോട്ടൽ ഉടമ കാണിച്ച മനുഷ്യത്വത്തിൻ്റെ ഒരല്പം പോലും ട്രാവൽ  ഏജൻസി  തങ്ങളോട് കാണിച്ചില്ലെന്നും പ്രവാസി സുഹൃത്ത് കുറിക്കുന്നു .

നാട്ടിൽനിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽനിന്ന് ഉസ്ബക്കിസ്ഥാനിലേക്കും ഉള്ള വിമാന യാത്രകളിൽ  ഭക്ഷണം നൽകാൻ പോലും തയ്യാറാകാത്തത് ഫാമിലികൾ അടക്കമുള്ളവർക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. ഉസ്ബെക്കിസ്ഥാനിൽ വിമാനമിറങ്ങി 6 മണിക്കൂറിലധികം യാത്രാ ദൈർഘ്യമുള്ള ഹോട്ടലിലേക്ക് ഉള്ള സഞ്ചാരത്തിനിടെ ഒരു ബിസ്ക്കറ്റ് മാത്രമാണ് കഴിക്കാൻ തന്നതെന്നും പ്രവാസി സുഹൃത്ത് ആരോപിക്കുന്നു.

ഏതായാലും ഏത് പാക്കേജുകൾ എടുക്കുമ്പോഴും പാക്കേജ് നൽകുന്ന ട്രാവൽ  ഏജൻസികളുമായി ഏത് പ്രയാസ ഘട്ടത്തിലും ബന്ധപ്പെടാൻ സാധ്യമാകും എന്നുള്ള ഉറ പ്പ് യാത്രക്കാർക്ക് ഉണ്ടായിരിക്കേണ്ടതാണ്. ഇതിന് നമ്മൾ പണം നൽകുന്ന ട്രാവൽ ഏജൻസിയിൽ മുമ്പ് പാക്കേജ് വഴി യാത്ര ചെയ്തവരുമായി ബന്ധപ്പെടുന്നത് നല്ലതാകും.

അതോടൊപ്പം  ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ഉള്ള പ്രവാസി ഗ്രൂപ്പുകളിൽ നമ്മൾ ബന്ധപ്പെടാൻ ഉദ്ദേശിക്കുന്ന ട്രാവൽ ഏജൻസിയെ സംബന്ധിച്ചും അവരുടെ പാക്കേജുകൾ സംബന്ധിച്ചും സംശയം ചോദിച്ചാൽ ഒരു പക്ഷേ യഥാർഥ അവസ്ഥ നേരിട്ടറിയുന്ന പലരും സഹായിച്ചേക്കാം.

അതോടൊപ്പം കൊടുക്കുന്ന തുകക്ക് അനുസൃതം ആയിട്ടുള്ള പാക്കേജുകൾ ആണോ തങ്ങൾക്ക്   ഒരുക്കിയിട്ടുള്ളത് എന്ന്  പ്രത്യേകം അന്വേഷിക്കുകയും ചെയ്യുക. ഭക്ഷണം, എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക് ഉള്ള ദൂരവും മറ്റും തുടങ്ങിയവ വ്യക്തമായാൽ തന്നെ ഏകദേശം നമുക്ക് ലഭിക്കാൻ പോകുന്ന പാക്കേജിലെ സൗകര്യങ്ങളുടെ  ഏകദേശ രൂപം മനസിലാക്കാൻ സാധിച്ചേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്