സൈബർ സുരക്ഷയിൽ ലോക രാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം
റിയാദ്: ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ പുറത്തിറക്കിയ ആഗോള സൈബർ സുരക്ഷ സൂചികയിൽ 193 രാജ്യങ്ങളിൽ സൗദി അറേബ്യക്ക് രണ്ടാം സ്ഥാനം.
അറബ് ലോകത്തതും മിഡിൽ ഈസ് റ്റിലും ഏഷ്യയിലും ഒന്നാം സ്ഥാനവും സൗദി അറേബ്യ നേടി.
ലീഗൽ, ടെക്നിക്കൽ, ഓർഗനൈസേഷനൽ, കപ്പാസിറ്റി ബിൽഡിംഗ്, കോ ഓപ്പറേഷൻ എന്നീ അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് എല്ലാവർഷവും ഗ്ലോബൽ സെക്യൂരിറ്റി ഇൻഡക്സ് പുതുക്കുന്നത്.
2017 ൽ നാൽപത്തിയാറാം റാങ്ക് ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ രണ്ടാം റാങ്കിലേക്ക് രാജ്യം എത്തിയത് എന്നത് സൗദിഅറേബ്യക്ക് ഏറ്റവും അഭിമാനാർഹമായ നേട്ടമാണ് .
സൈബർ സെക്യൂരിറ്റിയിൽ ഇന്ത്യയുടെ സ്ഥാനം പത്താമതാണ്. നേരത്തേയുള്ള തിൽ നിന്ന് 37 റാങ്ക് ഇന്ത്യ മെച്ചപ്പെടുത്തി.
അമേരിക്കയാണ് സൈബർ സെക്യൂരിറ്റി യിൽ ഒന്നാം സ്ഥാനത്തുള്ളത്. സൗദി യോടൊപ്പം യുകെയും രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa