Sunday, November 24, 2024
Saudi ArabiaTop StoriesU A E

കൊറോണയിൽ നിന്ന് കരകയറി പഴയ ജീവിതരീതിയിലേക്ക് മടങ്ങുന്നതിനു സൗദിയും യു എ ഇ യും അടക്കമുള്ള 20 രാജ്യങ്ങൾക്ക് വേഗത്തിൽ സാധ്യമാകുന്നുവെന്ന് റിപ്പോർട്ട്

ജിദ്ദ: കൊറോണയുടെ പ്രത്യാഘാതങ്ങൾക്ക് ശേഷം സമ്പത്ത് വ്യവസ്ഥ വീണ്ടെടുക്കുന്നതിനും പഴയ ജീവിതരീതിയിലേക്ക് മടങ്ങുന്നതിനും സൗദിയും യുഎഇയും അടക്കമുള്ള 20 രാജ്യങ്ങൾക്ക് വേഗത്തിൽ സാധ്യമാകുന്നുവെന്ന് ബ്ലൂംബർഗ് റിപ്പോർട്ട്.

20 രാജ്യങ്ങളുടെ പട്ടികയിൽ സൗദിഅറേബ്യ പതിനഞ്ചാം സ്ഥാനത്തും യുഎഇ പതിനെട്ടാം സ്ഥാനത്തുമാണുള്ളത്.

അമേരിക്കയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.  ന്യൂസിലാന്റ്, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ, ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രേലിയ, ചൈന, ബ്രിട്ടൻ, ദക്ഷിണ കൊറിയ, നോർവേ, ഡെന്മാർക്ക്, സിംഗപ്പൂർ, തുർക്കി, സൗദി അറേബ്യ , ബെൽജിയം, ഫിൻലാൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഗ്രീസ്, റൊമാനിയ എന്നീ രാജ്യങ്ങൾ യഥാക്രമം അമേരിക്കക്ക് പിറകിൽ പട്ടികയിൽ ഇടം പിടിച്ചു.

വാക്സിനേഷൻ കാമ്പെയ്‌നുകൾ, നിയന്ത്രണങ്ങൾ ലഘൂകരിക്കുക, അതിർത്തി അടയ്ക്കൽ നടപടിക്രമങ്ങൾ ലഘൂകരിക്കുക, ശക്തമായ ആരോഗ്യസംരക്ഷണ സംവിധാനം ഉറപ്പുവരുത്തുക, കുറഞ്ഞ എണ്ണം അണുബാധയും മരണവും എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.

യൂറോപ്യൻ രാജ്യങ്ങളായ സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, സ്പെയിൻ എന്നിവ ആദ്യ പത്തിൽ ഇടം നേടാനുള്ള കാരണം വാക്സിനേഷൻ നടത്തിയ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറന്നതും വാക്സിനേഷൻ കാരണം ആശുപത്രി പ്രവേശനം കുറയുന്നതുമാണ്.

രോഗ വ്യാപനത്തിൻ്റെ തീവ്രത, വാക്സിൻ നൽകുന്നതിലെ കാലതാമസം, ആഗോള ഒറ്റപ്പെടൽ എന്നിവ കാരണം ഇന്ത്യയും ഫിലിപ്പൈൻസും ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളും പട്ടികയിൽ ഏറ്റവും പിറകിൽ ആണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്