Saturday, September 21, 2024
Saudi ArabiaTop Stories

ജിദ്ദയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

ജിദ്ദ: മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി ബഷീർ കോരനാത്ത് എന്ന കുഞ്ഞാണി (40) ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

കഴിഞ്ഞ 11 വർഷമായി ജിദ്ദയിലെ ഒരു സ്കൂളിൽ ഹാരിസ് ആയി ജോലി ചെയ്യുകയായിരുന്നു ബഷീർ.

പിതാവ് മയമി ഹാജി, മാതാവ് ഖദീജ. ഭാര്യ ഫസീജ.  ഫർസാന, സിഫാന, നിഹാല, ഷഹാന എന്നീ 4 പെൺകുട്ടികൾ ആണുള്ളത്.

സാമൂഹികപ്രവർത്തകരായ  മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സിദ്ദീഖ് ഒളവട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ മറവ് ചെയ്യാനാണ് തീരുമാനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്