ഐ എസ് ഭീകരരുടെ നിർദ്ദേശപ്രകാരം സൗദി സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
തബുക്ക്: ഐ എസ് ഭീകരരുടെ നിർദ്ദേശപ്രകാരം സൗദി സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സ്വദേശിയെ ഇന്ന് ( ബുധനാഴ്ച) തബൂക്കിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹായിൽ ബിൻ സഅൽ അല് അതവി എന്ന് സ്വദേശിയെയാണ് അബ്ദുല്ല ബിൻ നാസർ റഷീദി എന്ന സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധേയനാക്കിയത്.
മറ്റുള്ള വിശ്വാസികളെ അവിശ്വാസികളായി കരുതുന്ന തക്‌ഫീരി ചിന്താഗതി കൊലപാതകിക്ക് ഐഎസ് നേതൃത്വത്തിൽ നിന്ന് പകർന്ന് കിട്ടിയിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബുറൈദയിലെ പിതാവിൻ്റെ വീട്ടിൽ ഒരാഴ്ചക്കാലം അവധി ചിലവഴിച്ച തിനു ശേഷം തബൂക്കിലെ ജോലിസ്ഥലത്തേക്ക് പോയ ഉടനെയായിരുന്നു അബ്ദുല്ല റഷീദി കൊല്ലപ്പെട്ടത്.
തൻറെ മകൻ എല്ലാവരോടും വളരെ നല്ല നിലയിൽ പെരുമാറുന്ന വ്യക്തിയും എല്ലാവരുമായും സൗഹൃദം നിലനിർത്തുന്ന ആളുമായിരുന്നു എന്നും കൊല്ലപ്പെട്ട റഷീദിയുടെ പിതാവ് സ്മരിക്കുന്നു.
25 കാരനായ തൻറെ മകൻ വിവാഹിതനാകാൻ ഉള്ള ഒരുക്കത്തിലായിരുന്നു വെന്നും റഷീദിയുടെ പിതാവ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa