വിദേശത്തുനിന്ന് സൗദിയിലെത്തി ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറിൻ നിയമങ്ങൾ ലംഘിച്ച നിരവധി പേർ വീണ്ടും പിടിയിൽ
ദമാം: വിദേശത്തുനിന്ന് സൗദിയിൽ എത്തുകയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറിൻ നിയമങ്ങൾ പാലിക്കാതെ പുറത്തിറങ്ങുകയും ചെയ്ത നിരവധി വിദേശികളെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി പിടികൂടി.
ഐസലേഷൻ , ക്വാറൻറിൻ, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറിൻ നിയമങ്ങൾ ലംഘിച്ച 200ഓളം പേരെ ഈസ്റ്റേൺ പ്രിവിൻസിൽ മാത്രം പിടികൂടിയതായി അധികൃതർ അറിയിച്ചു.
പിടിക്കപ്പെട്ടവർ ക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഈസ്റ്റേൺ പ്രൊവിൻസ് സുരക്ഷാവിഭാഗം മേധാവി പ്രസ്താവിച്ചു .
ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറിൻ നിയമം ലംഘിച്ചാൽ വിദേശികൾക്ക് പിഴക്കും തടവിനും പുറമേ നാട് കടത്തലൂം ശിക്ഷ അനുഭവിക്കേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa