Saturday, September 21, 2024
Saudi ArabiaTop Stories

എത്യോപ്യയും യു എ ഇയും അടക്കം നാല് രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശന വിലക്ക്; ഞായറാഴ്‌ച മുതൽ പ്രാബല്യത്തിൽ

ജിദ്ദ: കൊറോണ വൈറസിൻ്റെ പുതിയ വക ഭേദം വ്യാപിക്കുന്നത് തടയിടുന്നതിൻ്റെ ഭാഗമായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സൗദി വീണ്ടും കടുപ്പിക്കുന്നു.

എത്യോപ്യയും യു എ ഇയും അടക്കം നാലു രാജ്യങ്ങളിൽ നിന്ന് കൂടി സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് പുലർച്ചെയാണു പ്രസ്താവനയിറക്കിയിട്ടുള്ളത്.

എത്യോപ്യക്കും യു എ ഇക്കും പുറമെ വിയ്റ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണു വിലക്കേർപ്പെടുത്തിയ പട്ടികയിൽ ഉള്ളത്.

ജൂലൈ നാല് ഞായറാഴ്ച രാത്രി 11 മണി മുതലായിരിക്കും വിലക്ക് പ്രാബല്യത്തിൽ വരികയെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

സൗദി പ്രവാസികൾ സമീപ ദിനങ്ങളിൽ സൗദിയിലേക്ക് മടങ്ങാൻ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന രാജ്യമായിരുന്നു എത്യോപ്യ.

കൂടുതൽ സൗദി എയർലൈൻസിൻ്റെ വിമാന സർവീസ് എത്യോപ്യയിൽ നിന്നും സൗദിയിലേക്ക് ലഭ്യമായതായിരുന്നു ട്രാവൽ ഏജൻസികൾക്ക് എത്യോപ്യ തെരഞ്ഞെടുക്കാൻ ആകർഷകമാക്കിയത്.

ഏതായാലും എത്യോപ്യ അടഞ്ഞതോടെ ഇനി സൗദിയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നവർ മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്