സൗദി വിമാന യാത്രാ വിലക്ക്; നിലവിൽ എത്യോപ്യയിൽ കുടുങ്ങിയവർക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ
സൗദി അറേബ്യ ഏർപ്പെടുത്തിയ യാത്രാ വിലക്ക് ഒരു ദിവസത്തിനു ശേഷം പ്രാബല്യത്തിൽ വരാനിരിക്കേ നിലവിൽ വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഇവയാണ്.
വിലക്ക് പ്രാബല്യത്തിൽ വരുന്നത് നാളെ (ജൂലൈ 4 ഞായറാഴ്ച) രാത്രി 11 മണി മുതൽ ആണെന്നതിനാൽ വിലക്കുള്ള രാജ്യങ്ങളിൽ 14 ദിവസം പൂർത്തിയായവർ ചുരുങ്ങിയ സമയത്തിനുള്ളിൽ സൗദിയിലേക്ക് പോകാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുക. അതേ സമയം സൗദി പൗരന്മാർക്ക് മാത്രമാണോ ഞായറാഴ്ച രാത്രി 11 നു മുംബ് ഇങ്ങനെ മടങ്ങാൻ അനുമതി നൽകിയിട്ടുള്ളത് എന്നതിനെ സംബന്ധിച്ച് അന്വേഷിച്ച് ഉറപ്പ് വരുത്തുകയും ചെയ്യുക.
എത്യോപ്യയുടെ അയൽ പ്രദേശങ്ങളായ പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇപ്പോഴും സൗദിയിലേക്ക് വിമാന സർവീസ് ഉണ്ട്. അത് കൊണ്ട് തന്നെ ആ രാജ്യങ്ങളിലേക്കുള്ള യാത്രാ നടപടികളും വിസ നടപടികളും എത്രയും പെട്ടെന്ന് ട്രാവൽ ഏജൻ്റുമാരുമായും മറ്റും അന്വേഷിച്ച് അത്തരം രാജ്യങ്ങളിൽ പോയി 14 ദിവസം താമസിച്ച് സൗദിയിലേക്ക് പോകുന്നതിനു ശ്രമിക്കുക. ഇതിനു വരുന്ന ചിലവ് ആദ്യം അന്വേഷിച്ച് ഉറപ്പ് വരുത്തുക. ഓൺലൈൻ വഴിയും ഇക്കാര്യങ്ങൾ അന്വേഷിച്ച് ഉറപ്പ് വരുത്താൻ ശ്രമിക്കുക.
നിലവിലുള്ള വിലക്ക് എത്ര ദിവസത്തേക്കാണെന്ന് ഉറപ്പില്ലാത്തതിനാൽ മറ്റു രാജ്യങ്ങളിൽ പോയി ഇനിയും 14 ദിവസം താമസിക്കുന്നതാണോ നാട്ടിലേക്ക് മടങ്ങുന്നതാണോ നല്ലത് എന്ന് ആലോചിക്കുക. നാട്ടിലേക്കുള്ള മടക്ക യാത്രാ ചിലവും അയൽ രാജ്യങ്ങളിൽ ഇനിയും 14 ദിവസം കൂടി കഴിയുന്നതിനുള്ള ചിലവും തമ്മിൽ താരതമ്യപ്പെടുത്തി തീരുമാനമെടുക്കുക. തുടങ്ങിയ കാര്യങ്ങളാണു നിലവിൽ എത്യോപ്യയിൽ കുടുങ്ങിയ പ്രവാസികൾക്ക് ചെയ്യാൻ സാധിക്കുക.
കൊറോണ വൈറസിൻ്റെ പുതിയ വക ഭേദം വ്യാപിക്കുന്നത് തടയിടുന്നതിൻ്റെ ഭാഗമായാണു എത്യോപ്യയും യു എ ഇയും അടക്കം നാലു രാജ്യങ്ങളിൽ നിന്ന് കൂടി സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് പുലർച്ചെ പ്രസ്താവനയിറക്കിയത്. എത്യോപ്യക്കും യു എ ഇക്കും പുറമെ വിയ്റ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണു വിലക്കേർപ്പെടുത്തിയ പട്ടികയിൽ ഉള്ളത്. ജൂലൈ നാല് ഞായറാഴ്ച രാത്രി 11 മണി മുതലാണു വിലക്ക് പ്രാബല്യത്തിൽ വരിക.
സൗദിയിലെക്ക് എത്യോപ്യയിൽ നിന്നുള്ള വിമാന സർവീസുകളുടെ ലഭ്യത കാരണം സമീപ ദിനങ്ങളിൽ കൂടുതൽ പ്രവാസികളും എത്യോപ്യ വഴി സൗദിയിലേക്ക് മടങ്ങുന്നതിനായിരുന്നു ശ്രമിച്ചിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa