Saturday, November 23, 2024
Saudi ArabiaTop Stories

സ്ത്രീകൾക്ക് കളർ അബായ ധരിക്കാൻപറ്റുമോ ? മുഖം മറക്കേണ്ടതുണ്ടോ ? സൗദി ഉന്നത പണ്ഡിത സഭാംഗം മറുപടി നൽകി

ജിദ്ദ: സ്ത്രീകൾ കളർ അബായ ധരിക്കുന്നതിനെക്കുറിച്ചും മുഖം വെളിവാക്കുന്നതിനെക്കുറിച്ചും ഉള്ള ചോദ്യത്തിനു സൗദി ഉന്നത പണ്ഡിത സഭാംഗം ശൈഖ് അബ്ദുല്ല് അൽ മുത്ലഖ് മറുപടി നൽകി.

പുരുഷന്മാരുടെ ശ്രദ്ധ കവരുകയോ ആകർഷണം ക്ഷണിച്ച് വരുത്തുകയോ ചെയ്യാത്ത കളറുകളിൽ ഉള്ള അബായ ധരിക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നും മറിച്ച് അനുവദിനീയമാകില്ലെന്നും ശൈഖ് വ്യക്തമാക്കി.

മുഖം മറക്കുന്നത് സംബന്ധിച്ച് പണ്ഡിതർക്കിടയിലെ അഭിപ്രായ വ്യത്യാസത്തെക്കുറിച്ചും ശൈഖ് മുത്ലഖ് പ്രതികരിച്ചു.

പണ്ഡിതർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം വലുതാണെന്നും ഒന്നുമില്ലെങ്കിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖം മറക്കണമെന്ന് പണ്ഡിതർ ആരെയും നിർബന്ധിക്കുന്നില്ല. അതേ സമയം അവർ കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കുകയാണു ചെയ്യുന്നത്. എല്ലാ മനുഷ്യരും അവരുടെ സൃഷ്ടാവിനെ അഭിമുഖീകരിക്കുന്ന ഒരു വിചാരണ നാൾ വരാനിരിക്കുന്നുണ്ടെന്നും ശൈഖ് മുത്ലഖ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്