തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് വരുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റിൽ സൗദി എംബസി അറ്റസ്റ്റേഷൻ ആവശ്യമുണ്ടെന്ന് പറഞ്ഞ് അപേക്ഷകൾ തള്ളുന്നു; യാഥാർത്ഥ്യം അറിയാം
കരിപ്പൂർ: നാട്ടിൽ നിന്നും കൊറോണ വാക്സിൻ സ്വീകരിച്ച് തവക്കൽനായി ഇമ്യൂൺ സ്റ്റാറ്റസ് ആകുന്നതിനു വേണ്ടി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത ഭൂരിപക്ഷം പേരുടെയും അപേക്ഷകൾ തള്ളുന്ന കാഴ്ചയാണു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.
അപേക്ഷയിൽ സൗദി എംബസി അറ്റസ്റ്റേഷൻ ഇല്ല എന്ന കാരണമാണു അപേക്ഷ തള്ളിക്കൊണ്ടുള്ള മെസ്സേജിൽ അറിയിച്ചിട്ടുള്ളത്.
അതേ സമയം കൊറോണ വാക്സിൻ സർട്ടിഫിക്കറ്റിൽ സൗദി എംബസി അറ്റസ്റ്റേഷൻ ആവശ്യമില്ല എന്നതാണു വസ്തുത. ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ കൊടുത്ത നിർദ്ദേശത്തിലും അത്തരത്തിൽ ഒരു നിബന്ധനയില്ലെന്നത് പ്രത്യേകം ഓർക്കുക.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ അപേക്ഷ തള്ളപ്പെട്ട ഒരു വ്യക്തി ഡെൽഹി സൗദി എംബസിയിലേക്ക് നാട്ടിൽ നിന്ന് നേരിട്ട് വിളിച്ച് വിഷയം അറിയിച്ചപ്പൊഴും എംബസി അറ്റ്സ്റ്റേഷൻ സർട്ടിഫിക്കറ്റിൽ ആവശ്യമില്ലെന്നും സൈറ്റിൻ്റെ ടെക്നിക്കൽ ഇഷ്യുവാണെന്നുമുള്ള മറുപടിയാണൂ ലഭിച്ചത് എന്ന് അദ്ദേഹം അറേബ്യൻ മലയാളിയോട് അറിയിച്ചു.
ഭൂരിഭാഗം അപേക്ഷകളും തള്ളുന്നതിനിടയിലും അറ്റസ്റ്റേഷൻ ഒന്നും ചെയ്യാതെ തന്നെ ചിലയാളുകളുടെ അപേക്ഷകൾ അപ്രൂവ് ആകുകയും തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് വരികയും ചെയ്തിട്ടുണ്ടെന്നത് അറ്റസ്റ്റേഷൻ ആവശ്യമില്ലെന്നത് തീർച്ചപ്പെടുത്തുന്നുണ്ട്.
ഈ സാഹചര്യത്തിൽ നിലവിൽ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത റി എൻട്രി വിസയിലുള്ളവരാണു പ്രയാസപ്പെടുന്നത്. പുതിയ വിസക്കാർക്ക് മുഖീമിൽ പൂരിപ്പിക്കാൻ പ്രത്യേക ഫോം ഉണ്ടെങ്കിൽ ഇഖാമയുള്ള വാക്സിനെടുത്തവർക്ക് തവക്കൽനായിൽ ഇമ്യൂൺ ആയാൽ മാത്രമേ ക്വാറൻ്റീൻ ഒഴിവാക്കി മുഖീമിൽ പൂരിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നതാണു വസ്തുത.
അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ സൗദി ആരോഗ്യ മന്ത്രാലായവുമായി സൗദിയിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഉടൻ ബന്ധപ്പെട്ട് പ്രശ്ന പരിഹാരം കാണണമെന്നാണു സൗദി പ്രവാസികളുടെ ആവശ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa