തവക്കൽനയിൽ പുതിയ അപ്ഡേഷൻ
ജിദ്ദ: തവക്കൽന ആപിലെ ഹെൽത്ത് പാസ്പോർട്ട് വിഭാഗത്തിൽ പുതിയ അപ്ഡേഷൻ വന്നതായി തവക്കൽനാ അറിയിച്ചു.
സൗദി സെൻട്രൽ ബാങ്കും ഹെൽത്ത് ഇൻഷൂറൻസ് കൗൺസിലും അംഗീകരിച്ച ഇൻഷൂറൻസ് പോളിസികളെക്കുറിച്ചുള്ള ഡാറ്റകൾ ഇനി ഹെൽത്ത് പാസ്പോർട്ടിൽ കാണാൻ സാധിക്കും.
സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്ന സമയത്ത് കൊറോണ മൂലം പ്രയാസപ്പെട്ടാൽ ഇൻഷൂറൻസ് കവറേജ് ലഭ്യമാകുന്നതിനു ഇത് സഹായകരമാകുകയും യാത്രാ നടപടികൾ എളൂപ്പമാക്കുകയും ചെയ്യും.
ഇമ്യൂണൈസേഷൻ സ്റ്റാറ്റസ്, ഡേറ്റ്, ലാസ്റ്റ് പി സി ആർ ടെസ്റ്റ് ഡേറ്റും റിസൽറ്റും, നിലവിലുള്ള ഇൻഷൂറൻസ് പോളിസി ഡാറ്റയും അതിൻ്റെ കാലാവധിയും എല്ലാം പുതിയ അപ്ഡേഷനിൽ ഹെൽത്ത് പാസ്പോർട്ട് സെക്ഷനിൽ കാണാൻ സാധിക്കും.
എല്ലാ ഉപയോക്താക്കളും തവക്കൽന ആപ് സ്റ്റോറിൽ നിന്നും പ്ളേസ്റ്റോറിൽ നിന്നും അപ്ഡേഷൻ ചെയ്യണമെന്നും സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി ആഹ്വാനം ചെയ്തു.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് കൊണ്ട് മുഴുവൻ സർക്കാർ സേവനങ്ങളും പൊതു ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു പൊതു പ്ളാറ്റ് ഫോമായി തവക്കൽനയെ മാറ്റാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.
നേരത്തെ ഡിജിറ്റൽ ഇഖാമയും ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസും തവക്കൽനായിൽ ലഭ്യമാക്കി അധികൃതർ പരിഷ്ക്കരണം നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa