Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകളിൽ നേരിയ കുറവ്; ജൂലൈയിൽ 50 ലക്ഷം വിദ്യാർഥികൾക്ക് വാക്സിൻ നൽകും

റിയാദ്: ഈ മാസം 12 വയസ്സിനു മുകളിൽ പ്രായമുള്ള 50 ലക്ഷം വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകുന്നതിനുള്ള സംയുക്ത പദ്ധതി നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും തീരുമാനിച്ചു.

പദ്ധതിയിൽ അവശേഷിക്കുന്ന പുരുഷ-വനിതാ അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, ഫാക്കൽറ്റി അംഗങ്ങൾ, പുരുഷ-വനിതാ ട്രെയിനികൾ, ഇതുവരെ വാക്സിൻ ലഭിച്ചിട്ടില്ലാത്ത പൊതു, സ്വകാര്യ മേഖലകളിലെ പരിശീലന സ്ഥാപനങ്ങളിലെ പരിശീലന, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരും ഉൾപ്പെടും.

എല്ലാ വിദ്യാർത്ഥികൾക്കും അടുത്ത അധ്യയന വർഷത്തിൽ നേരിട്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായാണിത്.12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസറിന്റെ COVID-19 വാക്സിൻ നൽകൽ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു.

അതേ സമയം സൗദിയിലെ കൊറോണ ആക്റ്റീവ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. 1173 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ നിലവിൽ 11,970 ആക്റ്റീവ് കേസുകളാണു സൗദിയിലുള്ളത്. 1348 പേർ ഗുരുതരാവസ്ഥയിലുണ്ട്. 13 മരണം കൂടി റിപ്പോർട്ട് ചെയ്തതോടേ സൗദിയിലെ ആകെ കൊറോണ മരണം 7876 ആയി ഉയർന്നിട്ടുണ്ട്.

സൗദിയിൽ ഇത് വരെ 18.2 മില്യൻ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. അതിൽ 1.69 മില്യൻ സെക്കൻഡ് ഡോസുകളാണു നൽകിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്