സൗദിയിൽ ഇഖാമ-തൊഴിൽ പരിശോധന ശക്തമാക്കുന്നു; ഒരു വർഷം ജയിലും നാടു കടത്തലും ശിക്ഷ: വീഡിയോ കാണാം
റിയാദ്: രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തൊഴിൽ ഇഖാമ അതിർത്തി നിയമ ലംഘന പരിശോധനകൾ സൗദി ആഭ്യന്തര സുരക്ഷാ വിഭാഗം ശക്തമാക്കി.
നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അവർക്ക് അഭയം നൽകുന്നവർക്കുമെല്ലാം ശക്തമായ മുന്നറിയിപ്പാണു അധികൃതർ നൽകിയിട്ടുള്ളത്.
ഇഖാമ തൊഴിൽ അതിർത്തി നിയമ ലംഘകർക്ക് ജോലി ചെയ്യാൻ അവസരം നൽകിയാലും തങ്ങളുടെ തൊഴിലാളികളെയല്ലാതെ ജോലി ചെയ്യാൻ അനുവദിച്ചാലും സ്വന്തം തൊഴിലാളികളെ പുറത്ത് ജോലി ചെയ്യാൻ അനുവദിച്ചാലും ശക്തമയ ശിക്ഷാ നടപടികളാണു സ്ഥാപനങ്ങളും നേരിടേണ്ടി വരിക.
സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാാൽ വരെ പിഴയും അഞ്ച് വർഷത്തേക്ക് റിക്രൂട്ട്മെൻ്റ് വിലക്കും നേരിടേണ്ടി വരും.
അതോടൊപ്പം വിദേശ തൊഴിലാളികൾക്ക് ഒരു വർഷം ജയിൽ ശിക്ഷയും നാാടു കടത്തലുമായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക.
ഇഖാമ, തൊഴി, അതിർത്തി നിയമ ലംഘകരെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ അധികൃതർ തന്നെ പുറത്ത് വിട്ടു.വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa