സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകളിൽ വീണ്ടും കുറവ്; 18 ലക്ഷം പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചു
റിയാദ്: സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകളിൽ ഇന്നും കുറവ് രേഖപ്പെടുത്തി. നിലവിൽ 11,773 ആക്റ്റീവ് കേസുകളാണുള്ളത്.
1247 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 1429 പേർ സുഖം പ്രാപിച്ചിട്ടുണ്ട്. 15 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7891 ആയി ഉയർന്നു. നിലവിൽ 1350 പേർ ഗുരുതരാവസ്ഥയിലുണ്ട്.
ഇത് വരെയായി 1,86,20,387 ഡോസ് വാക്സിനുകളാണു വിതരണം ചെയ്തത്. അതിൽ 18 ലക്ഷം സെകൻഡ് ഡോസാണു നൽകിയിട്ടുള്ളത്.
1.37 മില്യൻ മുതിർന്ന പ്രായക്കാർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രണ്ടര ലക്ഷത്തോളം ഡോസ് വാക്സിൻ രെജിറ്റ്റേഷനാണു നടത്തിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa