Friday, November 22, 2024
Saudi ArabiaTop Stories

250 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദിയിൽ നിന്ന് വിമാന സർവീസ് നടത്താൻ പദ്ധതി

ജിദ്ദ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളുടെ ശേഷി 2030 ഓടെ പ്രതിവർഷം 330 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്ന തരത്തിലേക്ക് ഉയർത്തുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പറഞ്ഞു. നിലവിൽ 103 ദശലക്ഷം യാത്രക്കാരെയാണു ഉൾക്കൊള്ളുന്നത്.

250 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് സൗദിയിൽ നിന്ന് വിമാന കണക്റ്റിവിറ്റി ഉയർത്താനുള്ള പദ്ധതികളുണ്ടെന്നും സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദൂഐലിജ് അറിയിച്ചു.

പുതിയ ദേശീയ ഗതാഗത ലോജിസ്റ്റിക്‌സ് പദ്ധതിയുടെ ഭാഗമായി സൗദികൾക്ക് നേരിട്ടും അല്ലാതെയും ആകർഷകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി സ്വാലിഹ് അൽ ജാസിറും വ്യക്തമാക്കി.

ഉയർന്ന തോതിലുള്ള റോഡ് സുരക്ഷ കൈവരിക്കാനും അപകടങ്ങൾ 50 ശതമാനം വരെ കുറയ്ക്കാനും പുതിയ പദ്ധതി ശ്രമിക്കുന്നുണ്ടെന്നും മേഖലയുടെ സംഭാവന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 10 ശതമാനമായി ഉയർത്താൻ പദ്ധതിയുള്ളതായും മന്ത്രി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്