ടാസ്ക് ലോഗോ പ്രകാശനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു
എടപ്പാൾ: ട്രാവൽ & ടൂർസ് ഏജന്റുമാരുടെ അതിജീവനത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്‌മ Travel & tours Agents Survival Keralits (TASK) ന്റെ ലോഗോ പ്രകാശനം മന്ത്രി അഹമ്മദ് ദേവർകോവിൽ 05 -07 -21 നു പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് നിർവഹിച്ചു,
കോവിഡ് മഹാമാരി കാരണം ഏറ്റവും അധികം പ്രയാസം നേരിടുന്ന ട്രാവൽ & ടൂറിസം മേഖലയുടെ ഇനിയുള്ള സാധ്യത എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ കുറിച്ചും ട്രാവൽ & ടൂറിസം മേഖലയിലെ അംഗങ്ങളുടെ പരി രക്ഷ ഉറപ്പു വരുത്തുന്നതിനു ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചും ട്രാവൽ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്ത് ഉള്ള ഒരാൾ എന്ന നിലയിൽ ട്രാവൽ ഏജന്റുമാർ നേരിടുന്ന പ്രതിസന്ധികൾ ഗവൺമെന്റ് തലത്തിൽ ഉന്നയിച്ചു ആവശ്യമായ നടപടികൾ കൈകൊള്ളാമെന്നും ടാസ്ക് കൂട്ടായ്മയുടെ നിവേദനം അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും ബഹുമാനപെട്ട മന്ത്രി ലോഗോ പ്രകാശനത്തിന്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
വിമാന കമ്പനികളിൽ നിന്നും ട്രാവൽ ഏജൻസികളും,യാത്രക്കാരും നേരിടുന്ന വിഷയത്തിൽ ഇടപെടുക ,
ട്രാവൽ ഏജൻസി മേഖലയിലെ വ്യാപാരം സുഖമമായി നടത്തുന്നതിന് ആവശ്യമായ സഹായങ്ങൾ അംഗങ്ങൾക്ക് ചെയ്യുക ,
ട്രാവൽ ഏജൻസികൾ തമ്മിലുള്ള ഇടപാടുകൾക്ക് വിശ്വാസ്ഥത ഉറപ്പ് വരുത്തുക, അംഗങ്ങളെ സാമ്പത്തിക ഭദ്രത കൈവരിക്കാൻ ബോധവാന്മാരാക്കുക,
പ്രവാസികളുടെ യാത്ര പ്രശ്ങ്ങളിൽ അവരോടു ചേർന്ന് നിൽക്കുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങൾ മുൻ നിർത്തി കേരളത്തിലെ ട്രാവൽ & ടൂർസ് ഏജൻസികളുടെ അതിജീവത്തിനായി ടാസ്ക് കൂട്ടായ്മ എന്നും മുന്നിൽ ഉണ്ടാകുമെന്നു ടാസ്ക് പ്രസിഡണ്ട് ശ്രീ രാജേഷ് ചന്ദ്രൻ പറഞ്ഞു.
ട്രാവൽ & ടൂറിസം മേഘലയിലെ പതിനായിരക്കണക്കിന് തൊഴിലാളികളും പ്രവാസികളും ,നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ,ട്രാവൽ ഏജൻസികൾക്കുള്ള തദ്ദേശ സ്ഥാപനങ്ങളിലിൽനിന്നും ലൈസെൻസ്,പ്രവാസികളുടെ വിദേശ യാത്രക്ക് അനിവാര്യമായ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലെ പോരായ്മകൾ തുടങ്ങിയവ പരിഹരിക്കുവാൻ കേരള സർക്കാർ മുൻ കൈ എടുക്കണമെന്നും ടാസ്ക് കൂട്ടായ്മ നിവേദനത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപെട്ടു
ട്രാവൽ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് അൽഹിന്ദ് ഓൺലൈൻ കൺട്രി ഹെഡ് സഹദേവൻ,Dr. സകറിയ- ആയുർഗ്രീൻ,ടാസ്ക് വൈസ് പ്രസിഡണ്ട് സുജിത്ത് കുമാർ, ഷംനാദ് ബാബു , ജുനൈദ് എടപ്പാൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa