ജിദ്ദയിൽ മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
ജിദ്ദ: പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് ജിദ്ദയിൽ നടപ്പാക്കി.
തേഞ്ഞിപ്പലം ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ കൊലപ്പെടുത്തിയ ഫുആദ് ബിൻ നൂഹ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല എന്ന സൗദി പൗരനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.
സ്ഥാപനത്തിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുകയായിരുന്നു അമീറലി. സ്ഥാപനത്തിൽ സായുധ കവർച്ച നടത്താൻ ശ്രമിച്ച പ്രതിയെ തടയാൻ ശ്രമിച്ച അമീറലിയെ പ്രതി വധിക്കുകയായിരുന്നു.
അമീറലിയുടെ കയ്യിലുണ്ടായിരുന്ന പണം പ്രതി കവരുകയും മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു. എന്നാൽ സൗദി സുരക്ഷാ വിഭാഗം പ്രതിയെ ഉടൻ പിടികൂടിയിരുന്നു.
അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഉദ്യോഗസ്ഥർ കേസ് ജിദ്ദ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു.
വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് സ്ഥിരീകരിച്ച ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണക്കുകയും ചെയ്തതോടെ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa