Friday, November 15, 2024
Saudi ArabiaTop Stories

തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് വരുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ തുടർച്ചയായി അപേക്ഷിക്കുന്നവർ സൂക്ഷിക്കുക

കരിപ്പൂർ: തവക്കൽനായി ഇമ്യൂൺ സ്റ്റാാറ്റ്സ് വരുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നാട്ടിൽ നിന്നുള്ള വാക്സിനേഷൻ വിവരങ്ങൾ തുടർച്ചയായി അപ് ലോഡ് ചെയ്യുന്നവർ ശ്രദ്ധിക്കുക.

എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് അപേക്ഷ തള്ളുംബോഴാാണു പലരും ആവർത്തിച്ച് ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷ നൽകുന്നത്.

എന്നാൽ ഇങ്ങനെ രണ്ട് തവണ അപേക്ഷിച്ചവർക്ക് പലർക്കും മൂന്നാമത് ഒരിക്കൽ കൂടി അപേക്ഷിക്കാൻ സാധിക്കാത്ത വിധം ബ്ളോക്ക് വരുന്നതായാണു അനുഭവസ്ഥരായ പ്രവാസികൾ അറിയിക്കുന്നത്.

ചിലർക്ക് മൂന്ന് തവണ അപേക്ഷിച്ച് തള്ളിയ ശേഷവും ബ്ളോക്ക് വന്നിട്ടുണ്ട്. ഇങ്ങനെ ബ്ലോക്ക് വന്നവർക്ക് 937 ലേക്ക് വിളിക്കാനാണു മെസ്സേജ് വരുന്നത്.

എന്നാൽ നാട്ടിൽ നിന്ന് 937 ലേക്ക് വിളിക്കാൻ സാധിക്കില്ലെന്നിരിക്കേ ബ്ളോക്ക് മാറാൻ ഇനി എന്ത് ചെയ്യും എന്ന് ആലോചിക്കുകയാണു പ്രവാസികൾ.

ഒരു പക്ഷേ ഇത്താ ത്ക്കാലികമായിരിക്കാമെന്നും കുറച്ച് ദിവസം കഴിഞ്ഞാൽ ബ്ളോക്ക് ഒഴിവായി വീണ്ടും അപേക്ഷിക്കാൻ അവസരം ലഭിച്ചേക്കും എന്നും പലരും പ്രതീക്ഷിക്കുന്നുണ്ട്.

ഏതായാലും ഈ സാഹചര്യത്തിൽ ഒരിക്കൽ അപേക്ഷ നൽകി തള്ളിയവർ പിന്നീട് അപേക്ഷിക്കുന്ന സമയം ഒന്നുകിൽ എംബസി അറ്റസ്റ്റേഷൻ സഹിതം അപേക്ഷിക്കുകയോ അല്ലെങ്കിൽ രണ്ടാമത് അപേക്ഷിക്കാതെ പുതിയ അപ്ഡേഷനോ വിവരങ്ങളോ വരുന്നത് വരെ കാത്തിരിക്കുകയോ ചെയ്യുകയാണു നല്ലത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്