വിദേശിക്ക് വേണ്ടി സോഷ്യൽ മീഡിയ വഴി നജ്രാനിലെ സൗദികൾ 48 മണിക്കൂറിനുള്ളിൽ പിരിച്ച് നൽകിയത് ഒരു ലക്ഷത്തിലധികം റിയാൽ
നജ്രാൻ: തങ്ങളുടെ പ്രദേശത്തെ ഒരു സുഡാനി പൗരനു ഒരു കേസിൽ അടക്കേണ്ട ദിയാ പണം നജ്രാനിലെ സൗദി പൗരന്മാർ 48 മണിക്കൂറിനകം പിരിച്ച് നൽകിയത് ശ്രദ്ധേയമായി.
അബു ഹുസൈൻ എന്ന സുഡാനി പൗരൻ്റെ മകൻ്റെ പേരിലുള്ള കേസിൽ ഒരു ഈജിപ്ഷ്യൻ പൗരനു നൽകാനുണ്ടായിരുന്ന 1,12,000 റിയാൽ ദിയ പണമാണു പ്രദേശത്തെ സ്വദേശികൾ പിരിച്ച് നൽകിയത്.
കേസിൽ ഉൾപ്പെട്ട സുഡാൻ പൗരൻ്റെ മകൻ പിതാവിൻ്റെ ജാമ്യത്തിൽ പുറത്തിറങ്ങിയതിനെ തുടർന്ന് ദിയ പണം അടക്കേണ്ട ചുമതല പിതാവിൻ്റെ ഉത്തരവാദിത്വമായി മാറുകയായിരുന്നു.
ഹസൻ എന്ന സൗദി പൗരൻ സോഷ്യൽ മീഡിയയിലൂടെ സുഡാനി പൗരൻ്റെ അവസ്ഥ വിശദീകരിക്കുകയും തുടർന്ന് പ്രദേശത്തെ ആളുകൾ പണം നൽകാൻ സന്നദ്ധരാകുകയും ചെയ്തതോടെ തുക അതി വേഗം കണ്ടെത്താൻ സാധിച്ചു. കഴിഞ്ഞ 37 വർഷമായി സുഡാൻ പൗരൻ ഈ പ്രദേശത്ത് ജീവിക്കുന്നു.
ഒരപകടം വന്നപ്പോൾ വിദേശിയെന്ന വിവേചനമില്ലാതെ എല്ലാവരും ഒരുമിച്ച് സഹായ ഹസ്തവുമായി എത്തിയ വാർത്ത അറബ് സോഷ്യൽ മീഡിയകളിൽ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa