Friday, November 15, 2024
Saudi ArabiaTop Stories

സൗദിയിൽ ക്വാറൻ്റീൻ നിയമങ്ങൾ ലംഘിച്ച നിരവധി വിദേശികൾ പിടിയിൽ

ജിദ്ദ: വിദേശത്ത് നിന്നെത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ നിയമങ്ങൾ ലംഘിച്ചവരും കൊറോണ സ്ഥിരീകരിച്ചതിനു ശേഷം ക്വാറൻ്റീനിൽ കഴിയാനുള്ള നിർദ്ദേശം ലംഘിച്ചവരുമടക്കം നിരവധി പേർ സൗദിയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനകളിൽ പിടിയിലായി.

ഈസ്റ്റേൺ പ്രൊവിൻസിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ പെട്ട 238 നിയമ ലംഘകരാണു പിടിക്കപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ക്വാറൻ്റീൻ നിയമ ലംഘകർക്ക് 2 ലക്ഷം റിയാൽ പിഴയോ രണ്ട് വർഷം ജയിലോ രണ്ടും കൂടി ഒന്നിച്ചോ ആയിരിക്കും ശിക്ഷ. വിദേശികളെ ശിക്ഷകൾക്ക് ശേഷം നാടു കടത്തുകയും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്യും.

സൗദിയിൽ നിലവിൽ 11,250 ആക്റ്റീവ് കൊറോണ കേസുകളാണുള്ളത്. 1133 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 1582 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 1378 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. 14 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 7947 ആയി ഉയർന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്