എംബസി അറ്റസ്റ്റേഷൻ ഇല്ലാതെത്തന്നെ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് നാല് ദിവസം കൊണ്ട് തവക്കൽനായിൽ ഇമ്യൂൺ ആയ അനുഭവവുമായി തിരുവനന്തപുരം സ്വദേശി; അപ് ലോഡ് ചെയ്ത രീതി അറിയാം
കരിപ്പൂർ: തവക്കൽനായി ഇമ്യൂൺ ആകാനായി നാട്ടിൽ നിന്നും കൊറോണ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റും പാസ്പോർട്ട് കോപ്പിയൂം അപ് ലോഡ് ചെയ്ത ഭൂരിഭാഗം പ്രവാസികൾക്കും സൗദി എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് കൊണ്ട് അപേക്ഷ തള്ളിയ മെസ്സേജ് ലഭിക്കുന്നതിനിടയിൽ അപേക്ഷ നൽകി നാലു ദിവസം കൊണ്ട് തവക്കൽനായി ഇമ്യൂൺ ആയ അനുഭവവുമായി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സൗദി പ്രവാസി.
സൗദി അൽ ഹസയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജീവ് ബഷീറിനിനാണു നാട്ടിൽ നിന്നും വാക്സിൻ വിവരങ്ങൾ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്ത് നാലു ദിവസം കൊണ്ട് തവക്കൽനായി ഇമ്യൂൺ സ്റ്റാറ്റസ് ലഭിച്ചിട്ടുള്ളത്.
കേരള സർക്കാരിൻ്റെ രണ്ട് വാക്സിൻ സർട്ടിഫിക്കറ്റായിരുന്നു താൻ അപ് ലോഡ് ചെയ്യാനായി ഉപയോഗിച്ചിരുന്നതെന്ന് പറഞ്ഞ ബഷീർ സെകൻഡ് ഡോസ് വാക്സിൻ സ്വീകരിച്ച് ആറു ദിവസം കഴിഞ്ഞാണു അപേക്ഷ നൽകിയതെന്നും വ്യക്തമാക്കി.
ഒരു എം ബിയിൽ താഴെ സൈസുള്ള പാസ്പോർട്ടിൻ്റെ ആദ്യ പേജിൻ്റെയും അവസാന പേജിൻ്റെയും കോപ്പികൾ പി ഡി എഫ് ഫയലാക്കിയത്, സെക്കൻഡ് ഡോസ് വാക്സിൻ്റെ കേരള സർക്കാരിൻ്റെ സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫ് ഫയൽ, ഫസ്റ്റ് ഡോസ് വാക്സിൻ്റെ കേരള സർക്കാരിൻ്റെ സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫ് ഫയൽ എന്ന ഓർഡറിലായിരുന്നു മൂന്ന് ഫയലുകളും അപ് ലോഡ് ചെയ്തത്.
ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിലേക്ക് രെജിസ്റ്റ്രേഷനായി എൻ്റർ ചെയ്യുന്ന സമയം ഇഖാമ എക്സ്പയറി ഡേറ്റ് അറബിയിൽ ആയിരുന്നു കൊടുത്തിരുന്നതെന്നും പാസ്പോർട്ട് കോപ്പികൾ വളരെ വ്യക്തമായ രീതിയിലായിരുന്നു ഫസ്റ്റ് പേജും ലാസ്റ്റ് പേജും ഫോട്ടോ എടുത്തതും പി ഡി എഫ് ആക്കിയതും എന്നും ബഷീർ അറേബ്യൻ മലയാളിയോട് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെ അപ് ലോഡ് ചെയ്ത് വ്യാഴാഴ്ച ഉച്ചയോടെ തവക്കൽനായി പരിശോധിച്ചപ്പോഴാണു ഇമ്യൂൺ സ്റ്റാറ്റസ് ആയി കണ്ടത്. താൻ മൊബൈൽ ഫോണിൽ നിന്നായിരുന്നു ഫയലുകൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തത് എന്നും ബഷീർ വ്യക്തമാക്കി.
ഏതായാലും മുകളിലുള്ള ബഷീറിൻ്റെ അനുഭവം വ്യക്തമാക്കുന്നത് എല്ലാവരും ഒരു തവണ എംബസി അറ്റസ്റ്റേഷൻ ഇല്ലാതെത്തന്നെ ഫയൽ അപ് ലോഡ് ചെയ്ത് ഇമ്യൂൺ ആകുമോ എന്ന് പരിശോധിക്കുന്നത് നല്ലതാകും എന്നാണ്.
അതേ സമയം എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് അപേക്ഷ ഒരു തവണ തള്ളിയിട്ടുണ്ടെങ്കിൽ പിന്നീട് ഒരിക്കൽ കൂടി ശ്രമിക്കുകയാണെങ്കിൽ അത് എംബസി അറ്റസ്റ്റേഷൻ ലഭിച്ച ശേഷമാകുന്നതുമായിരിക്കും നല്ലത്. കാരണം തുടർച്ചയായി അപേക്ഷിക്കുന്നവർക്ക് പലർക്കും ബ്ളോക്ക് വന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa