സൗദിയിൽ മോഡേണ വാക്സിൻ രജിസ്ട്രേഷന് അംഗീകാരം ലഭിച്ചു
റിയാദ്: രാജ്യത്ത് മോഡേണ വാക്സിൻ രെജിസ്റ്റർ ചെയ്യുന്നതിന് സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.
രെജിസ്റ്റർ ചെയ്യാനുള്ള മോഡേണ യുടെ അപേക്ഷ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പഠന നിരീക്ഷണങ്ങൾക്ക് ശേഷം അംഗീകരിക്കുകയായിരുന്നു.
ഇതോടെ സൗദി ആരോഗ്യ മന്ത്രാലയത്തിന് ഇനി മുതൽ മോഡേണ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും സാധ്യമാകും.
സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അംഗീകരിച്ച നാല് വാക്സിനുകളിൽ പെട്ട താണ് മോഡേണ. അതേസമയം രാജ്യത്ത് ഉപയോഗിക്കുന്നതിന് ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി ഇപ്പോഴാണ് അംഗീകാരം നൽകുന്നത്.
സൗദി അംഗീകരിച്ച നാലാമത് വാക്സിൻ ആയ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വൈകാതെ സൗദിയിൽ ലഭ്യമാക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa