സൗദിയിൽ ഇഖാമ ,തൊഴിൽ, അതിർത്തി നിയമ ലംഘന പരിശോധനകൾ ശക്തമാകുന്നു; ഒരാഴ്‌ചക്കകം പിടിക്കപ്പെട്ടത് 19,0000 പേർ
റിയാദ്: കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളുടെ ഫലമായി 19,023 നിയമ ലംഘകർ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിൽ 7811 പേർ ഇഖാമ നിയമ ലംഘകരും 991 പേർ തൊഴിൽ നിയമ ലംഘകരും 10221 പേർ അതിർത്തി സംരക്ഷണ നിയമ ലംഘകരുമാണ്.
അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച 325 പേരെ അതിർത്തികളിൽ വെച്ചും പിടികൂടിയിട്ടുണ്ട്. നുഴഞ്ഞു കയറ്റക്കാരിൽ 49 ശതമാനം പേരും യമനികളും 46 ശതമാനം പേരും എത്യോപ്യക്കാരും 5 ശതമാനം മറ്റു രാജ്യക്കാരുമാണ്.
സൗദിയിൽ നിന്ന് അനധികൃതമായി പുറത്തേക്ക് കടക്കാൻ ശ്രമിച്ച 63 വ്യക്തികളെയും നിയമ ലംഘകർക്ക് അഭയം നൽകിയ 2 പേരെയും പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa