യു എ ഇ ഇന്തോനേഷ്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി
ദുബൈ: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള വിമാനങ്ങൾക്ക് യു എ ഇ വിലക്കേർപ്പെടുത്തി.
ജൂലൈ 11 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. യു എ ഇ പൗരന്മാർക്ക് മേൽ പറയപ്പെട്ട രാജ്യങ്ങളിലേക്ക് യാത്രാ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് പാസഞ്ചേഴ്സിനും വിലക്ക് ബാധകമാകും. അതേ സമയം യു എ ഇ വഴി ഈ രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് ഫ്ളൈറ്റുകൾക്ക് വിലക്കുണ്ടാകില്ല.
വിലക്കുള്ള രാജ്യങ്ങളിൽ ഉള്ള യു എ ഇ പൗരന്മാർ, അടുത്ത ബന്ധുക്കൾ, ഗോൾഡ്, സിൽ വർ വിസ ഹോൾഡേഴ്സ്, ഡിപ്ലോമാറ്റ്സ് തുടങ്ങിയവർക്ക് യു എ ഇ യിലേക്ക് പ്രവേശിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa