സൗദിയിലേക്ക് പുതിയ തൊഴിൽ വിസയിലും വിസിറ്റിംഗ് വിസയിലും പോകുന്നവർക്ക് തവക്കൽനായും മുഖീമുമെല്ലാം ആവശ്യമുണ്ടോ ? വാക്സിൻ സർട്ടിഫിക്കറ്റ് എംബസി അറ്റസ്റ്റ് ചെയ്യേണ്ടതുണ്ടോ ? അറിയേണ്ട കാര്യങ്ങൾ
ജിദ്ദ: നിലവിലെ സാഹചര്യത്തിൽ നാട്ടിൽ നിന്ന് പുതിയ തൊഴിൽ വിസയിലും വിസിറ്റിംഗ് വിസയിലും സൗദിയിലേക്ക് പോകുന്നവർക്ക് തവക്കൽനായിൽ ഇമ്യൂൺ ആകേണ്ടതുണ്ടോ ,മുഖീം രെജിസ്റ്റ്രേഷൻ എങ്ങനെയാണു നടത്തേണ്ടത്, സർട്ടിഫിക്കറ്റിൽ എംബസി അറ്റസ്റ്റേഷൻ വേണോ തുടങ്ങി വിവിധ സംശയങ്ങൾ നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയുടെ ഇൻ ബോക്സിൽ ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ താഴെ ചുരുക്കി വിവരിക്കുന്നു.
സൗദിയിലേക്ക് പുതിയ തൊഴിൽ വിസയിൽ പോകുന്നവരും വിസിറ്റിംഗ് വിസയിൽ പോകുന്നവരുമെല്ലാം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കയ്യിൽ കരുതുക.
സാധിക്കുമെങ്കിൽ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റുകളും നാട്ടിലെ ആരോഗ്യ വകുപ്പുകളിലെ ഏതെങ്കിലും ഉദ്യോഗസ്ഥരെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കുക. ( മുഖീമിൽ ഇങ്ങനെ പ്രാദേശിക ഹെൽത്ത് ഉദ്യോഗസ്ഥരുടെ അറ്റസ്റ്റേഷൻ ആവശ്യപ്പെടുന്നുണ്ട്).
തവക്കൽനാ ആപിൽ ഇമ്യൂൺ സ്റ്റാറ്റസ് വരാൻ നിലവിൽ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ ഇഖാമ നംബർ ഉപയോഗിച്ച് പ്രവേശിച്ച് അപേക്ഷിക്കുണ്ടതുണ്ട്. അത് കൊണ്ട് സൗദിയിലേക്ക് പോകുന്ന പുതിയ തൊഴിൽ വിസക്കാരും വിസിറ്റിംഗ് വിസക്കാരും തവക്കൽനാ ആപിലെ ഇമ്യൂൺ സ്റ്റാറ്റസിനെക്കുറിച്ചോ ആരോഗ്യ മന്ത്രാലയത്തിൽ ഫയൽ അപ് ലോഡ് ചെയ്യുന്നതിനെക്കുറിച്ചോ നിലവിൽ ചിന്തിക്കേണ്ടതില്ല.
പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കരും വാക്സിനെടുത്ത സർട്ടിഫിക്കറ്റ് സൗദി എംബസി അറ്റസ്റ്റേഷൻ ചെയ്യേണ്ടതുണ്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്. നിലവിൽ എംബസി അറ്റസ്റ്റേഷൻ ആവശ്യമായി വരുന്നത് മുഖീം ഇമ്യൂൺ സ്റ്റാറ്റസിനായി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്യുന്ന ഇഖാമയുള്ളവർക്കാണെന്നിരിക്കേ അതിൽ അപ് ലോഡ് ചെയ്യാൻ ഓപ്ഷൻ ഇല്ലാത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും സർട്ടിഫിക്കറ്റ് എംബസി അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല.
സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞാണു സൗദിയിലേക്ക് പ്രവേശിക്കേണ്ടത്. സൗദിയിലേക്ക്ക്ക് പ്രവേശിക്കുന്നതിൻ്റെ 72 മണിക്കൂർ മുംബ് വാക്സിൻ എടുത്തതിൻ്റെ വിവരങ്ങളും വിമാനത്തിൻ്റെ പേരും വിമാനത്തിൻ്റെ നംബറും മുഖീമിൽ രെജിസ്റ്റർ ചെയ്യുക.
പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും https://muqeem.sa/#/vaccine-registration/register-visitor?type=VaccinatedVisitor എന്ന ലിങ്കിലാണു രെജിസ്റ്റർ ചെയ്യേണ്ടത്. ശേഷം അതിൻ്റെ പ്രിൻ്റൗട്ട് കയ്യിൽ സൂക്ഷിക്കുക.
സൗദിയിലേക്ക് വിമാനം കയറുന്ന സമയത്ത് കയ്യിലുള്ള മുഖീം പ്രിൻ്റ് എമിഗ്രേഷനിൽ കാണിക്കുക. സൗദിയിൽ എത്തിയ ശേഷം അത് സൗദി എമിഗ്രേഷനിലും ആവശ്യപ്പെടുന്ന സമയം നൽകുക.
നാട്ടിൽ നിന്ന് എടുത്ത രണ്ട് ഡോസ് വാക്സിൻ്റെയും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കയ്യിൽ നിർബന്ധമായും കരുതുക. സൗദിയിലെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ കാണിക്കുക.
വിസിറ്റിംഗ് വിസക്കാർക്ക് കോവിഡ് ചികിത്സകൾ കവർ ചെയ്യുന്ന മെഡിക്കൽ ഇൻഷൂറൻസ് ഉണ്ടായിരിക്കണമെന്നത് പ്രത്യേകം ഓർക്കുക. ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ടാൽ ഇൻഷൂറൻസ് എടുക്കാൻ സാധിക്കും.
തവക്കൽനാ ആപ് നാട്ടിൽ നിന്ന് തന്നെ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് വെക്കുക. അത് സൗദിയിൽ ഇറങ്ങിയ ശേഷം ആക്റ്റിവേറ്റ് ചെയ്താൽ മതി. സൗദി മൊബൈൽ സിം സൗദി എയർപോർട്ടിൽ പാസ്പോർട്ട് കാണിച്ച് വാങ്ങാൻ സാധിക്കും.
മുകളിൽ പറഞ്ഞ പ്രകാരം മുഖീമിൽ മാത്രം രെജിസ്റ്റർ ചെയ്ത വ്യക്തിക്ക് സൗദിയിലിറങ്ങി എയർപ്പോർട്ടിൽ വെച്ച് തന്നെ തവക്കൽനാ ഓപൺ ആക്കിയപ്പോൾ ഇമ്യൂൺ സ്റ്റാറ്റസ് വന്ന സംഭവം നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്രയുമാണ് പുതിയ തൊഴിൽ വിസയിലും വിസിറ്റിങ് വിസയിലും സൗദിയിൽ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് നിലവിൽ നാട്ടിലുള്ള ഇഖാമയുള്ളവർ നേരിടുന്ന പ്രയാസങ്ങളായ എംബസി അറ്റസ്റ്റേഷൻ, തവക്കൽനാ ഇമ്യൂൺ സ്റ്റാറ്റസ്, ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിൽ ഡാറ്റ അപ് ലോഡ് ചെയ്യൽ, മുഖീമിൽ രെജിസ്റ്റർ ചെയ്യാനുള്ള പ്രയാസം തുടങ്ങി യാതൊരു ബുദ്ധിമുട്ടും പുതിയ വിസക്കാർക്കും വിസിറ്റിംഗ് വിസക്കാർക്കും ഇല്ല എന്നുള്ളതാണ്. ആകെ ചെയ്യേണ്ടത് രണ്ട് ഡോസ് വാക്സിൻ സ്വികരിച്ച വിവരം മുകളീൽ കൊടുത്ത മുഖീം ലിങ്കിൽ സൗദിയിൽ കടക്കുന്നതിൻ്റെ 72 മണിക്കൂർ മുംബ് രെജിസ്റ്റർ ചെയ്ത് പ്രിൻ്റൗട്ട് എടുക്കുക എന്നതും വാക്സിൻ സർട്ടിഫിക്കറ്റുകൾ കൈയ്യിൽ വെക്കുക എന്നതും മാത്രമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa