Tuesday, September 24, 2024
Saudi ArabiaTop Stories

ഒരാൾ വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പിക്കുന്നതിനും മൂന്ന് മിനുട്ടിനുള്ളിൽ കൊറോണ വൈറസ് ബാധ തിരിച്ചറിയാനും സാധിക്കുന്ന ഉപകരണം സൗദി ഗവേഷകർ കണ്ട് പിടിച്ചു

അബ് ഹ: കൊറോണ വൈറസ് ബാധ മൂന്ന് മിനുട്ടിനുള്ളി തിരിച്ചറിയാൻ സാധിക്കുന്ന ഉപകരണവുമായി കിംഗ് ഖാലിദ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. നിർമ്മാണച്ചിലവ് വളരെ കുറവാണെന്നത് ഈ ഉപകരണത്തിൻ്റെ പ്രത്യേകതയാണ്.

മനുഷ്യ രക്തത്തിലെ ആന്റി ബോഡീസ് തിരിച്ചറിയുന്നതിനുള്ള ഇമ്യൂൺ സ്പോട്ട് സാങ്കേതി വിദ്യയാണ് ഈ ഉപകരണത്തിൽ ഉപയോഗിച്ചിട്ടുള്ളത്.

നിലവിൽ ഉള്ള മറ്റു ഉപകരണങ്ങളേക്കാൾ കൂടുതൽ കൃത്യത ഉറപ്പ് വരുത്തുന്നതിനു ഈ ഉപകരണം കൊണ്ട് സാധ്യമാകും എന്നത് ഇതിൻ്റെ പ്രത്യേകതയാണെന്ന് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹാമിദ് ആൽ ഗറാമ അറിയിച്ചു.

കൊറോണ വൈറസ് ബാധയുടെ എല്ലാ ഘട്ടങ്ങളും വൈറസിൽ നിന്ന് കര കയറുന്ന അവസ്ഥയുമെല്ലാം ഉപകരണത്തിനു മനസ്സിലാക്കാൻ സാധിക്കും.

ഒരേ സാംബിൾ ആവർത്തിച്ച് പരിശോധിക്കാനുള്ള കഴിവ് ഈ ഉപകരണത്തിനുണ്ട്. നിലവിൽ മറ്റു ഉപകരണങ്ങൾക്ക് ഇത് സാധ്യമല്ല.

അതോടൊപ്പം ഒരു വ്യക്തി കൊറോണക്കെതിരെയുള്ള് വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് തിരിച്ചറിയാനും ഉപകരണത്തിനു സാധിക്കുമെന്നും പ്രഫസർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്