സൗദിയിൽ തൊഴിലാളികൾക്ക് ശമ്പളം യഥാ സമയം അക്കൗണ്ടിൽ എത്തിയില്ലെങ്കിലും ലീവും വിശ്രമ സമയവും അനുവദിച്ചില്ലെങ്കിലും ഓവർ ടൈം മണി നൽകിയില്ലെങ്കിലും സ്പോൺസർക്ക് പിഴ
റിയാദ്: തൊഴിലാളികളുടെ ശമ്പളം നൽകാൻ വൈകുന്ന തൊഴിലുടമകൾ ക്കുള്ള ശിക്ഷ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ഓർമ്മപ്പെടുത്തി.
നിയമ പരമായ രേഖകൾ ഇല്ലാതെ ഒരു തൊഴിലാളി യുടെ ശമ്പളം ബാങ്ക് അക്കൗണ്ടിൽ എത്താൻ വൈകലും പിടിച്ച് വെക്കലും തൊഴിൽനിയമ പ്രകാരം കുറ്റകരമാണ്.
ഇത്തരം കേസുകളിൽ സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ആണ് പിഴ ചുമത്തുക.
പത്തിൽ താഴെ തൊഴിലാളികൾ ഉള്ള സ്ഥാപനത്തിന് 3000 റിയാൽ പിഴ ചുമത്തും. അതേ സമയം പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനത്തിന് 5000റിയാൽ പിഴ ചുമത്തും.
സാലറി ലഭിക്കാത്തതും സാലറി പിടിച്ച് വെക്കപ്പെട്ടതുമായ തൊഴിലാളി കളുടെ എണ്ണത്തിനനുസരിച്ച് ആയിരിക്കും പിഴ ചുമത്തുക.
തൊഴിലാളിക്ക് ആഴ്ചയില് ഒരു ദിവസം അവധി നൽകാതിരിക്കുകയും ഓവർ ടൈം മണി നൽകാതെ ആർട്ടിക്കിൾ 98 പ്രകാരം നിശ്ചയിക്കപ്പെട്ട തൊഴിൽ സമയത്തേക്കാളുമധികം ജോലി ചെയ്യിപ്പിക്കുകയും ദിവസവും അനുവദിക്കപ്പെട്ട വിശ്രമ സമയം നൽകാതിരിക്കുകയും ചെയ്താൽ ഓരോ തൊഴിലാളി ക്കും 10,000 റിയാൽ എന്ന തോതിൽ പിഴ ചുമത്തുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa