അടുത്ത വ്യാഴാഴ്ച സൂര്യൻ കഅബക്ക് നേരെ മുകളിൽ; ലോകത്തെവിടെ നിന്നും ഖിബ് ല മനസ്സിലാക്കാം
ജിദ്ദ: ഈ വരുന്ന വ്യാഴാഴ്ച (ജൂലൈ 15) സൂര്യൻ കഅബക്ക് നേരെ മുകളിലായി കാണപ്പെടുമെന്ന് ജിദ്ദ അസ്റ്റ്രോണൊമിക്കൽ സൊസൈറ്റി അറിയിച്ചു.
ഈ വർഷം ഇത്തരത്തിൽ സൂര്യൻ പ്രക്ഷ്യപ്പെടുന്ന രണ്ട് സാഹചര്യങ്ങളിൽ അവസാനത്തേതണു അടുത്ത വ്യാഴാഴ്ചത്തേത്.
വ്യാഴാഴ്ച മക്കയിലെ ളുഹർ നമസ്ക്കാര സമയമായ 12:27 നായിരിക്കും സൂര്യൻ ഇത്തരത്തിൽ കഅബക്ക് നേരെ മുകളിൽ പ്രത്യക്ഷപ്പെടുക.
മക്കയിൽ 12:27 ആകുന്ന സമയം ( ഇന്ത്യൻ സമയം 2:57) ഒരു വടി വെയിലത്ത് കുത്തനെ നിർ ത്തി അതിൻ്റെ നിഴൽ പതിയുന്ന സ്ഥലം ശ്രദ്ധിക്കുക. നിഴൽ പതിയുന്നതിൻ്റെ നേരെ എതിർ ഭാഗത്തായിരിക്കും കഅബയുടെ സ്ഥാനം.
അടുത്ത വർഷം മെയ് മാസത്തിൽ ഇത്തരത്തിൽ വീണ്ടും സൂര്യ കഅബക്ക് മുകളിലായി കാണപ്പെടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറെബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa