ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് സൗജന്യ ഓൺ അറൈവൽ വിസ: സൗദി യാത്രക്ക് ചിലവ് കുറഞ്ഞേക്കും; നിബന്ധനകൾ അറിയാം
ദോഹ: വാക്സിനെടുത്ത ഇന്ത്യക്കാരടക്കമുള്ളവർക്ക് ഖത്തറിലേക്ക് സൗജന്യ ഓൺ അറൈവൽ വിസ അനുവദിക്കും. ഒരു മാസത്തേക്കാണു വിസ അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു.
വാക്സിനെടുത്ത് ഖത്തറിലേക്ക് പോകുന്നവർ പാലിച്ചിരിക്കേണ്ട പ്രധാനപ്പെട്ട നിബന്ധനകൾ താഴെ വിവരിക്കുന്നു.
പാസ്പോർട്ടിനു ആറു മാസത്തെ കാലാവധിയെങ്കിലും ഉണ്ടായിരിക്കണം. റിട്ടേൺ എയർ ടിക്കറ്റ് കാണിച്ചിരിക്കണം. ഖത്തർ സന്ദർശിക്കുന്ന ദിനമത്രയും താമസിക്കുന്നതിനുള്ള അംഗീകൃത ഹോട്ടൽ ബുക്കിംഗ് ഉണ്ടായിരിക്കണം.
ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും വാക്സിനുകൾ സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം.
യാത്രക്ക് മുംബ് https://ehteraz.gov.qa/ പോർട്ടലിൽ രെജിസ്റ്റർ ചെയ്ത് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള അനുമതി വാങ്ങിയിരിക്കണം. യാത്രക്ക് മുംബ് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് റിസൽറ്റ് ഉണ്ടായിരിക്കണം.
സൗജന്യ വിസ 30 ദിവസത്തേക്കാണെങ്കിലും ഒരു മാസത്തേക്ക് കൂടി വിസ സൗജന്യമായി പുതുക്കാൻ സാധിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഖത്തറിലേക്കും ഖത്തറിൽ നിന്ന് സൗദിയിലേക്കും ടിക്കറ്റ് നിരക്ക് നിലവിൽ കുറവാണെന്നതിനാൽ സൗദി പ്രവാസികൾക്ക് ഖത്തറിൻ്റെ പുതിയ നിലപാട് വലിയ ആശ്വാസമായിരിക്കും. ഖത്തറിലെ ഹോട്ടൽ ബുക്കിംഗ് എടുത്താൽ പോലും ടിക്കറ്റ് നിരക്ക് കുറഞ്ഞതിനാൽ മറ്റു രാജ്യങ്ങൾ വഴി സൗദിയിൽ പോകുന്നത്രയും ചിലവ് വരില്ലെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa