ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
അൽജൗഫ്: അൽ ഖുറയാത്തിൽ തൻ്റെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖാലിദ് ബിൻ അൽ അശ്ജഇ എന്ന സൗദി പൗരനെയാണ് തൻ്റെ ഭാര്യ ഉഹൂദ് റാളി അൽ അൻസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതിയെ പിടി കൂടിയ സുരക്ഷാ വിഭാഗം പ്രാഥമികാന്വേഷണത്തിനു സേഷം കേസ് ക്രിമിനൽ കോർട്ടിലേക്ക് റഫർ ചെയ്തിരുന്നു.
പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ വിചാരണയിൽ തെളിഞ്ഞതിനെത്തുടർന്ന് കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും അനുകൂലിക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa