Sunday, September 22, 2024
Saudi ArabiaTop Stories

സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നൽകിയ അപേക്ഷകൾ രണ്ട് തവണ തള്ളപ്പെട്ടയാൾക്ക് മൂന്നാമത് അപേക്ഷിച്ചപ്പോൾ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ആക്റ്റിവേറ്റ് ആയി; വ്യത്യസ്താനുഭവം പങ്ക് വെച്ച് സൗദി പ്രവാസി

കരിപ്പൂർ: ഭൂരിഭാഗം സൗദി പ്രവാസികളുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സൗദി ആരോഗ്യ മന്ത്രാലയം എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് തള്ളുന്നതിനിടയിൽ രണ്ട് തവണ അപേക്ഷ തള്ളിയിട്ടും മൂന്നാമത് അപേക്ഷിച്ചപ്പോൾ അപേക്ഷ സ്വീകരിക്കുകയും തവക്കൽനായി ഇമ്യൂൺ ആകുകയും ചെയ്ത വ്യത്യസ്താനുഭവവുമായി സൗദി പ്രവാസി.

അറ്റിങ്ങൽ സ്വദേശി പ്രദീപ് കുമാറിനാണു ഇത്തരം വ്യത്യസ്ത അനുഭവം ഉണ്ടായത്. താൻ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ അപേക്ഷിച്ച രീതി പ്രദീപ് കുമാർ അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചു.

ആദ്യം ഫസ്റ്റ് ഡോസും സെകൻഡ് ഡോസും കേന്ദ്ര സർക്കാരിൻ്റെ സർട്ടിഫിക്കറ്റ് വെച്ചായിരുന്നു പ്രദീപ് അപേക്ഷ നൽകിയത്. എന്നാൽ അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് അത് സൗദി ആരോഗ്യ മന്ത്രാലയം തള്ളി. രണ്ടാമത് വീണ്ടും അപേക്ഷിച്ചപ്പോൾ ആദ്യ ഡോസ് സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാരിൻ്റെതും രണ്ടാമത് ഡോസ് സർട്ടിഫിക്കറ്റ് കേരള സർക്കാരിൻ്റെതും ആയി അപ് ലോഡ് ചെയ്തു. എന്നാൽ അതും സൗദി ആരോഗ്യ മന്ത്രാലയം തള്ളി.

തുടർന്ന് മൂന്നാം തവണയും എംബസി അറ്റസ്റ്റേഷൻ ഇല്ലാതെത്തന്നെ രണ്ട് സർട്ടിഫിക്കറ്റും കേരള സർക്കാരിൻ്റേത് വെച്ച് കൊണ്ട് അപേക്ഷ നൽകിയപ്പോൾ ഒരു ദിവസം കൊണ്ട് തന്നെ അപേക്ഷ സ്വീകരിക്കുകയും തവക്കൽ നായിൽ ഇമ്യൂൺ സ്റ്റാറ്റസ് വരികയും ചെയ്തതായി പ്രദീപ് കുമാർ പറഞ്ഞു. അപ് ലോഡ് ചെയ്യാനുള്ള ഓപ്ഷനിൽ അദ്യത്തേതിൽ പാസ്പോർട്ട് കോപിയും രണ്ടാമത്തെതിൽ സെക്കൻഡ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റും മുന്നാമത്തെ ഓപ്ഷനിൽ ഫസ്റ്റ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റുമായിരുന്നു അപ് ലോഡ് ചെയ്തത്.

പല പ്രവാസികളും തുടർച്ചയായി അപേക്ഷിച്ചപ്പോൾ ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ കൂടുതൽ തവണ അപേക്ഷിക്കുന്നത് തടയാനായി ബ്ളോക്ക് വന്നിട്ടുണ്ടെങ്കിലും പ്രദീപ് കുമാറിനു മൂന്നാം തവണയും അപേക്ഷിക്കാൻ സാധിച്ചുവെന്നതും അതിൽ ഇമ്യൂൺ ആയിയെന്നതും വലിയ ആശ്വാസമായിരിക്കുകയാണ്.

നിലവിൽ അപേക്ഷകൾ സ്വീകരിച്ച ഭൂരിപക്ഷം പേരും രണ്ട് സർട്ടിഫിക്കറ്റും കേരള സർക്കാരിൻ്റെതായിരുന്നു അപ് ലോഡ് ചെയ്തിരുന്നത് എന്നാണു മനസ്സിലാകുന്നത്. അതേ സമയം രണ്ട് സർട്ടിഫിക്കറ്റും കേരള സർക്കാരിൻ്റേത് സമർപ്പിച്ചിട്ടും പലരുടെയും അപേക്ഷകൾ എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് തള്ളിയിട്ടുണ്ടെന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ ആദ്യ തവണ കേരള സർക്കാരിൻ്റെ രണ്ട് സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്ത് അപേക്ഷിക്കുന്നത് തള്ളിയാൽ പിന്നീട് കൂടുതൽ പരീക്ഷണങ്ങൾക്ക് നിൽക്കാതെ എംബസി അറ്റസ്റ്റ് ചെയ്തതിനു ശേഷം അപേക്ഷിക്കുന്നതാകും നല്ലത് എന്നാണു പലരും അഭിപ്രായപ്പെടുന്നത്. അല്ലെങ്കിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുന്നത് വരെ കുറച്ച് കൂടെ കാത്തിരിക്കാം എന്ന് തീരുമാനിച്ചവരും ധാരാളം ഉണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്