Saturday, November 23, 2024
Saudi ArabiaTop Stories

അബ്ഷിറിൻ്റെ സഹായമില്ലാതെയും ഇഖാമ കാലാവധി കൃത്യമായി അറിയാം; നാട്ടിൽ നിന്നും സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലേക്ക് വാക്സിൻ സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യുന്ന സമയം ഇപ്പോൾ ഇഖാമാ കാലാവധി അറിഞ്ഞിരിക്കൽ നിർബന്ധം

ജിദ്ദ:ഇഖാമ കാലാവധിയറിയാൻ സൗദി പ്രവാസികൾ പ്രധാനമായി ആശ്രയിക്കുന്ന അബ്ഷിറിനു പുറമെ സാമൂഹിക ക്ഷേമ മന്ത്രാലയത്തിൻ്റെ സൈറ്റ് വഴിയും പ്രവാസികൾക്ക് ഇഖാമ കാലാവധി അറിയാൻ സാധിക്കും.

https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്ക് വഴിയാണു ഇഖാമ കാലാവധി അറിയാൻ സാധിക്കുക. ഇതിൽ ആദ്യം കാണുന്ന ഓപ്ഷനിൽ ഇഖാമ നംബറും രണ്ടാമത്തെ കോളത്തിൽ ജനനത്തിയതിയുമാണ് നൽകേണ്ടത്.

ജനനത്തിയതി ഹിജ്രി തിയതിയാണൊ ഇംഗ്ളീഷ് തീയതിയാണോ വേണ്ടത് എന്ന് സെലക്ട് ചെയ്യാൻ ഓപ്ഷൻ കാണാൻ സാധിക്കും. അതിൽ ഗ്രിഗോറിയൻ സെലക്ട് ചെയ്ത് നമ്മുടെ ജനനത്തിയതി നൽകി ശേഷം പ്രത്യക്ഷപ്പെടുന്ന കോഡ് നംബർ എൻ്റർ ചെയ്ത് നെക്സ്റ്റ് ക്ളിക്ക് ചെയ്താൽ അടുത്ത പേജിലേക്ക് പോകും.

അടുത്ത പേജിൽ നമ്മുടെ ഇഖാമ നംബറും അതിനു വലത് വശത്തായി ഇംഗ്ളീഷിലും അറബിയിലുമുള്ള ഇഖാമ എക്സ്പയറി ഡേറ്റും കാണാനും സാധിക്കും.

നിലവിൽ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി നാട്ടിലെ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെങ്കിൽ ഇഖാമ നംബറിനു പുറമെ എക്സ്പയറി ഡേറ്റും അത്യാവശ്യമാണ്.

ഇഖാമയിൽ കൃത്യമായ എക്സ്പയറി ഡേറ്റ് കാണാൻ സാധിക്കില്ലെന്നതിനാലും അബ്ഷിർ നാട്ടിൽ നിന്ന് തുറക്കാനുള്ള പ്രയാസം കാരണവും പലർക്കും ഇഖാമ എക്സ്പയറി ഡേറ്റ് കണ്ടെത്താൻ സൗദിയിലുള്ള മറ്റുള്ള സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വരാറുണ്ട്. മറ്റൊരാളുടെ അബ്ഷിർ വഴി ഇഖാമ എക്സ്പയറി ഡേറ്റ് പരിശോധിക്കാമെന്നതിനാൽ പലരും ഈ മാർഗമാണു ഉപയോഗിക്കുന്നത്.

എന്നാൽ നാട്ടിലുള്ളവർക്കും സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ മുകളിൽ കൊടുത്ത ലിങ്ക് വഴി ഇഖാമ എക്സ്പയറി ഡേറ്റ് കൃത്യമായി പരിശോധിച്ചറിയാമെന്നതിനാൽ ഇക്കാര്യത്തിൽ മറ്റുള്ളവരെ ആശ്രയിക്കുന്നതിൽ നിന്ന് ഒഴിവാകാൻ സാധിച്ചേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്