സൗദിയിൽ പണം കൊടുത്ത് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് മാറ്റിയവരിൽ 16 വിദേശികൾ
ദമാം: കൈക്കൂലിക്ക് പകരം തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് മാറ്റി ക്കൊടുത്ത കേസിൽ സൗദി അഴിമതി വിരുദ്ധ സമിതി നേരിട്ട് അന്വേഷണം പൂർത്തിയാക്കി.
കേസിൽ സ്വദേശികളും വിദേശികളും അടക്കം ആകെ 122 പേരാണ് പ്രതികൾ.
അതിൽ ആരോഗ്യ മന്ത്രാലയത്തിലെ 9 ഉദ്യോഗസ്ഥരും 21 ഇട നിലക്കാരും ഉൾപ്പെടുന്നുണ്ട്.
പണം നൽകി ഇമ്മ്യൂൺ സ്റ്റാറ്റസ് മാറ്റിയത് 92 പേരാണ്. അതിൽ 57 സൗദി പൗരന്മാരും 19 സൗദി വനിതകളും 16 വിദേശികളും ഉൾപ്പെടുന്നു.
21 ഇടനിലക്കാ രിൽ 8 സൗദി പൗരന്മാരും ഒരു സൗദി വനിതയും 12 വിദേശികളും ഉൾപ്പെടുന്നുണ്ട്.
രാജ്യം കൊറോണക്കെതിരെ വൻ പ്രതിരോധം തീർത്ത് പോരാടുന്നതിനിടയിൽ ആ ശ്രമങ്ങളെ വില കുറച്ചു കാണിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് കടുത്ത ശിക്ഷയായിരിക്കും പ്രതികളെ കാത്തിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa