100 റിയാലിൻ്റെ നഷ്ടമോർത്ത് കരഞ്ഞ സൗദി വനിതക്ക് കിട്ടിയത് 50,000 റിയാൽ: നന്മ മരിക്കാത്ത ഹൃദയങ്ങൾ വീണ്ടും അബലർക്ക് ആശ്വാസമാകുന്നു
അൽ അഹ്സയിൽ മധുര പലഹാരങ്ങൾ ഓർഡറിനനുസരിച്ച് ഉണ്ടാക്കി വില്പന നടത്തുന്ന സൗദി വനിത തനിക്ക് ഒരു കസ്റ്റമർ കാരണം 100 റിയാൽ നഷ്ടപ്പെട്ടതോർത്ത് കരഞ്ഞ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചില സന്മനസ്സുകൾ അവർക്ക് തുണയാകുകയും ചെയ്ത വാർത്ത അറബ് ഓൺലൈൻ പോർട്ടലുകൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
ഒരു കസ്റ്റമർക്ക് ഓർഡർ പ്രകാരം മധുര പലഹാരം ഉണ്ടാക്കുകയും എന്നാൽ അത് ഡെലിവറി ചെയ്യാൻ നേരം കസ്റ്റമർ ഓർഡർ കാൻസൽ ചെയ്യുകയും ചെയ്തത് സൗദി വനിതക്ക് 100 റിയാൽ നഷ്ടം വരുത്തി വെച്ചിരുന്നു. ആ സങ്കടത്തിൽ അവർ കരഞ്ഞത് സോഷ്യൽ മീഡിയയിൽ ഒരാൾ ഷെയർ ചെയ്തതായിരുന്നു പല സന്മനസ്സുകളുടെയും ശ്രദ്ധയിൽപ്പെട്ടത്.
ഇത് ആദ്യത്തെ സംഭവമല്ലെന്നും പല കസ്റ്റമേഴ്സും ഇത് പോലെ ഓർഡർ ചെയ്ത് അവസാനം സാധനം ഉണ്ടാക്കിയ ശേഷം ഓർഡർ കാൻസൽ ചെയ്യാറുണ്ടെന്നും അത് തനിക്ക് നഷ്ടം വരുത്തി വെക്കാറുണ്ടെന്നും അവർ ക്ളിപ്പിൽ പറയുന്നുണ്ട്.
ക്ളിപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ശേഷം ഉനൈസ സ്വദേശിയായ സാമിർ എന്ന സൗദി യുവാവിൻ്റെ പിതാവ് ഈ ക്ളിപ്പ് കാണാനിടയാകുകയും അദ്ദേഹം മകൻ സാമിറിൻ്റെ കയ്യിൽ 50,000 റിയാൽ നൽകി സൗദി വനിതയെ നേരിട്ട് പോയി കണ്ട് തുക കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
സാമിർ പിതാവ് തന്ന തുകയുമായി സൗദി വനിതയെ നേരിട്ട് കാണുകയും തുക കൈമാറുകയും തന്നെ സഹായിച്ചവർക്ക് സൗദി വനിത നന്ദി അറിയിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒരു ഭാഗത്ത് സൗദി വനിതയെ ചിലർ വഞ്ചിച്ചപ്പോൾ മറ്റൊരു ഭാഗത്ത് അവരെ വൻ തുക നൽകിത്തന്നെ സഹായിക്കാൻ നല്ല മനസ്സ് കാട്ടിയ സൗദി പൗരനെ സോഷ്യൽ മീഡിയയിൽ ആളുകൾ അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം ഒരു സുഡാനി പൗരനു നൽകാനുള്ള ദിയാ പണം സൗദികൾ 48 മണിക്കൂറിനുള്ളിൽ പിരിവെടുത്ത് നൽകി സഹായിച്ച സംഭവവും ഈ സന്ദർഭത്തിൽ സ്‌മരണീയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa