നാട്ടിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം സൗദിയിലേക്ക് പോകാൻ ഒരുങ്ങുന്ന ഇഖാമയുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ
ജിദ്ദ: അവധിയിൽ നാട്ടിലെത്തി സൗദിയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾ സൗദി അംഗീകൃത വാക്സിൻ രണ്ട് ഡോസ് നാട്ടിൽ നിന്ന് സ്വീകരിച്ച ശേഷം സൗദിയിലേക്ക് പോകുന്നതിനു മുംബ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി ഇപ്പോഴും നിരവധി പ്രവാസികളാണു അറേബ്യൻ മലയാളിയുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നത്.
ഇഖാമയുള്ള സൗദി പ്രവാസികൾ രണ്ട് ഡോസ് വാക്സിൻ (കോവിഷീൽഡ് ആണ് നിലവിൽ സൗദി അംഗീകരിച്ച ഇന്ത്യയിൽ ലഭ്യമായ വാക്സിൻ) സ്വീകരിച്ച ശേഷം ഘട്ടം ഘട്ടമായി ചെയ്യേണ്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.
1.ആദ്യമായി ചെയ്യേണ്ടത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കൻ്റിൻ്റെയും, പാസ്പോർട്ടിൻ്റെ ഫസ്റ്റ് പേജിൻ്റെയും ലാസ്റ്റ് പേജിൻ്റെയും കോപ്പി ഒന്നിച്ചെടുത്തതിൻ്റെയും, പി ഡി എഫ് ഫയലുകൾ നമ്മുടെ മൊബൈലിലോ കംബ്യൂട്ടറിലോ തയ്യാറാക്കി വെക്കണം എന്നുള്ളതാണ്. ഫയൽ സൈസ് ഒരു എം ബിയിൽ കൂടാൻ പാടില്ല. രണ്ട് ഡോസ് വാക്സിനും കേരളത്തിൻ്റേതാകുകയാണു സ്വീകാര്യതക്ക് കൂടുതൽ നല്ലത് എന്നാണു അനുഭവസ്ഥർ പറയുന്നത്.
2.https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്ക് വഴി വാക്സിൻ സ്വീകരിച്ച വിവരം സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യുകയാണു ആദ്യ സ്റ്റെപ്പ്.
3. ഇഖാമ നംബറും ഇഖാമ എക്സ്പയറി ഡേറ്റും ഉപയോഗിച്ചാണു സൈറ്റിൽ പ്രവേശിക്കേണ്ടത്. (ഇഖാമ എക്സ്പയറി ഡേറ്റ് അറിയില്ലെങ്കിൽ https://arabianmalayali.com/2021/07/14/33367/ എന്ന ലിങ്കിൽ പറയും പ്രകാരം ചെയ്ത് ഇഖാമ എക്സ്പയറി ഡേറ്റ് കണ്ടെത്തുക). ശേഷം ഇമെയിൽ ഐഡിയും സൗദി മൊബൈൽ നമ്പറും നൽകുക. ഇത് രണ്ടും നിർബന്ധമാണ്. മൊബൈൽ നമ്പർ വർക്കിംഗ് അല്ലെങ്കിലും ഇ മെയിൽ ആക്റ്റീവ് ആയിരിക്കണം. മൊബൈലിലേക്കും ഇ മെയിലിലേക്കും ഒ ടി പി നംബർ വരും.
4. ശേഷം മൊബൈലിൽ നിന്നോ ഇ മെയിൽ നിന്നോ ഒ ടി പി നംബർ കണ്ടെത്തി അത് എൻ്റർ ചെയ്ത് സൈറ്റിലെ അടുത്ത പേജിലേക്ക് പ്രവേശിച്ച് ഏത് വാക്സിനാണെടുത്തതെന്ന വിവരവും ഡേറ്റുകളും മറ്റും രേഖപ്പെടുത്തുക. തുടർന്ന് പാസ്പോർട്ട് കോപ്പിയും വാക്സിൻ സർട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യുക ആദ്യത്തെ ഓപ്‌ഷനിൽ പാസ്പോർട്ടിൻ്റെ ആദ്യ പേജും ലാസ്റ്റ് പേജും ഒന്നിച്ചാക്കിയ പി ഡി എഫ് ഫയൽ അപ് ലോഡ് ചെയ്യുക. രണ്ടാമത്തെ ഓപ്ഷനിൽ സെക്കൻഡ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫ് ഫയലും മൂന്നാമത്തെ ഓപ്ഷനിൽ ഫസ്റ്റ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പി ഡി എഫ് ഫയലും അപ് ലോഡ് ചെയ്യുക.
5.വാക്സിനേഷൻ റിക്വസ്റ്റ് വിജയകരമായി സമർപ്പിച്ചതിൻ്റെ മെസ്സേജ് കാണുന്നതോടെ അപേക്ഷാ സമർപ്പണം പൂർത്തിയായി. ശേഷം അടുത്ത ദിവസങ്ങളിൽ വരുന്ന ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള് മെസ്സേജുകൾ പ്രതീക്ഷിക്കുക. അപേക്ഷ തള്ളിയാലും സ്വീകരിച്ചാലും മെസ്സേജ് വരും.
6. സൗദി എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ടാണു ഭൂരിപക്ഷം അപേക്ഷകളും തള്ളുന്നത്. എന്നാൽ എംബസി അറ്റസ്റ്റേഷൻ അറ്റസ്റ്റേഷൻ ഇല്ലാതെത്തന്നെ അപേക്ഷകൾ ധാരാളം പേരുടേത് സ്വീകരിച്ചിട്ടുണ്ടെന്നതിനാൽ പാസ്പോർട്ട് കോപി ഒന്നു കൂടെ നല്ല രീതിയിൽ ചിത്രമെടുത്ത് പി ഡി എഫ് ആക്കി മുംബ് ചെയ്ത പോലെ ഒരു അപേക്ഷ കൂടി സമർപ്പിച്ച് നോക്കാവുന്നതാണ്. രണ്ടാമത്തെ തവണയും തള്ളിയാൽ പിന്നീട് എംബസി അറ്റസ്റ്റേഷൻ ഇല്ലാതെ അപേക്ഷിക്കാതിരിക്കുന്നതാകും ബുദ്ധി. കാരണം മൂന്ന് തവണ തള്ളിയവർക്ക് പിന്നീട് അപേക്ഷ സമർപ്പിക്കാനാകാത്ത വിധം ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ ബ്ലോക്ക് വരുന്നുണ്ട്. എംബസി അറ്റസ്റ്റേഷൻ ചെയ്യുന്ന സമയം രണ്ട് സർട്ടിഫിക്കറ്റുകളും അറ്റസ്റ്റ് ചെയ്യുകയായിരിക്കും നല്ലത് എന്നാണു ഇപ്പോൾ പറയപ്പെടുന്നത്. ഒരു സർട്ടിഫിക്കറ്റ് മാത്രമായി അറ്റസ്റ്റ് ചെയ്തവരുടേതും അപേക്ഷ തള്ളിയിട്ടുണ്ടെന്ന് പലരും അനുഭവങ്ങൾ പങ്ക് വെക്കുന്നുണ്ട്.
7. വാക്സിൻ അപേക്ഷ സ്വീകരിച്ചതായ മെസ്സേജ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് വന്നാൽ പിന്നീട് ചെയ്യാനുള്ളത് സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബ് ചെയ്യാനുള്ള മുഖീമിലെ രെജിസ്റ്റ്രേഷനാണ്. അതിനു മുംബ് തവക്കൽനാ ആപ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് വെക്കുകയും ആക്റ്റിവേറ്റ് ചെയ്യുകയും ചെയ്യുക.
8. സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ മൂന്ന് ദിവസം മുംബാണു (72 മണിക്കൂർ) മുഖീമിൽ രെജിസ്റ്റർ ചെയ്യേണ്ടത്. https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിലാണു ഇഖാമയുള്ള ഇമ്യൂൺ ആയവർ രെജിസ്റ്റർ ചെയ്യേണ്ടത്. അതിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് പ്രിൻ്റൗട്ട് കയ്യിൽ വെക്കുക. തവക്കൽനായിൽ ഇമ്യൂൺ ആകാത്തവർക്ക് ഇതിൽ രെജിസ്റ്റ്രേഷൻ നടത്താൻ സാധിക്കില്ല എന്ന് പ്രത്യേകം ഓർക്കുക.
9.തവക്കൽനായിൽ ഇമ്യൂൺ ആകാത്തവർക്കു ക്വാറൻ്റീൻ പാക്കേജ് ബുക്ക് ചെയ്ത് അതിൻ്റെ പ്രൂഫ് സഹിതവും സൗദിയിൽ പ്രവേശിക്കാം. ഇവർ https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident എന്ന മുഖീം ലിങ്കിൽ രെജിസ്റ്റർ ചെയ്ത് പ്രിൻ്റൗട്ട് കയ്യിൽ വെക്കണം.
10. ഇമ്യൂൺ ആയവരും അല്ലാത്തവരുമെല്ലാം യാത്രയിലുടനീളം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതണമെന്നത് പ്രത്യേകം ഓർക്കുക. ഇത്രയും കാര്യങ്ങളാണു സൗദി ഇഖാമയുള്ള പ്രവാസികൾ വാക്സിൻ സ്വീകരിച്ച ശേഷം സൗദിയിലെക്ക് പ്രവേശിക്കുന്നതിനു മുംബ് ചെയ്യേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa