സൗദിയിൽ കാറുകളുടെ ഗ്ളാസുകളിൽ അനുവദിച്ച കൂളിംഗ് ഫിലിമിൻ്റെ പരിധി മുറൂർ ഓർമ്മിപ്പിച്ചു
റിയാദ്: കാറുകളുടെ ഗ്ളാസുകളിൽ അനുവദിച്ച കൂളിംഗ് ഫിലിമിൻ്റെ പരിധികളെക്കുറിച്ച് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു.
വാഹനം ഓടിക്കുന്നയാളുടെ കാഴ്ചക്ക് തടസ്സം സൃഷ്ടിക്കുകയോ കാഴ്ച കുറക്കുകയോ ചെയ്യരുതെന്നത് അതിൽ മുഖ്യമാണെന്ന് മുറൂർ സൂചിപ്പിക്കുന്നു. ഷേഡിംഗ് 30 ശതമാനത്തിലധികം പാടില്ല. കാറിൻ്റെ ഉൾഭാഗം കാണും വിധം ആയിരിക്കണം.
കുളിംഗ് ഫിലിം ഒരു കണ്ണാടി പോലെ പ്രതിഫലനം സൃഷ്ടിക്കാൻ പാടില്ല. അതിൽ മറ്റു വരകളോ ചിത്രങ്ങളോ ഡെക്കറേഷനുകളോ പാടില്ല.
അതേ സമയം രോഗികളുടെ സാഹചര്യങ്ങൾക്കനുസരിച്ച് ഗ്ളാസ് ഷേഡിംഗ് പരിധി വർദ്ധിപ്പിക്കാമെന്നും ഇവർ മെഡിക്കൽ റിപ്പോർട്ട് കാണിച്ചിരിക്കണമെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa