ഖത്തർ വഴി സൗദി പാക്കേജുകൾ ഒരുക്കി ട്രാവൽ ഏജൻസികൾ; ഒരു ലക്ഷം രൂപ മുതൽ മുകളിലേക്ക് ചിലവ് വരുമെന്ന് സൂചന
കരിപ്പൂർ: ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് ടൂറിസ്റ്റ് വിസയിൽ പോകാൻ സാധിക്കുമെന്ന അവസ്ഥ വന്നതോടെ ഖത്തർ വഴി പാക്കേജുകൾ പ്രഖ്യാപിച്ച് വിവിധ ട്രാവൽ ഏജൻസികൾ.
കഴിഞ്ഞ ദിവസം പല ട്രാവൽ ഏജൻസികളും ഒന്നേക്കാൽ ലക്ഷം രൂപയിൽ കുറഞ്ഞ വിവിധ നിരക്കിലുള്ള പാക്കേജുകൾ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.
ജൂലൈ 17 വരെ ബുക്ക് ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപ ചിലവിൽ പാക്കേജുകൾ ഒരുക്കാൻ നിലവിലെ സാഹചര്യത്തിൽ തങ്ങൾക്ക് സാധിക്കുമെന്ന് മലപ്പുറത്തെ ട്രാവൽ കൺസൾട്ടൻ്റ് ആയ ട്രാൻസ് ഗോ മുഹമ്മദ് ഷബീർ അറേബ്യൻ മലയാളിയോട് പറഞ്ഞു.
ഖത്തറിൽ നിലവിൽ താമസച്ചിലവ് നിയന്ത്രിതമാണെന്നതിനാലും സൗദിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭ്യമായതും ട്രാവൽ ഏജൻസികൾക്ക് കുറഞ്ഞ നിരക്കിൽ പാക്കേജ് ഒരുക്കുന്നതിന് സഹായകരമാകുന്നുണ്ട് എന്നാണു സൂചന.
വിമാന ടിക്കറ്റ് നിരക്ക് വർദ്ധിക്കാതിരിക്കുകയും വിസിറ്റിംഗ് നടപടികൾ എളുപ്പമാകുകയും ചെയ്താൽ കുറഞ്ഞ ചിലവിൽ തന്നെ പാക്കേജുകൾ തുടർന്ന് കൊണ്ട് പോകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു ട്രാവൽ ഏജൻ്റുമാരുള്ളത്.
അതേ സമയം ഇന്ന് മുതൽ ഓപൺ ആകുന്ന മാലിദ്വീപ് വഴിയും നിരവധി ട്രാവൽ ഏജൻസികൾ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ ഏറ്റവും കൂടുതൽ പ്രവാസികൾ സൗദിയിലേക്ക് മടങ്ങാൻ ആശ്രയിക്കുന്നത് സെർബിയയെയാണു എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതോടൊപ്പം സൗദിയിലേക്ക് വിമാന സർവീസുകളുള്ള മറ്റു പല രാജ്യങ്ങൾ വഴിയും രണ്ടും മൂന്നും വ്യക്തികൾ മാത്രമായി സഞ്ചരിക്കുന്നവരും ഉണ്ട്.
ജൂലൈ 31 നു ഇഖാമയും വിസയും അവസാനിക്കുന്ന നിരവധി സൗദി പ്രവാസികൾ വൻ തുക കൊടുത്ത് പല രാജ്യങ്ങൾ വഴിയും മടങ്ങാനായി വിവിധ രാജ്യങ്ങളിലേക്ക് ഇതിനകം പറന്നു കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa