സൗദിയിൽ കടകൾ നമസ്ക്കാര സമയത്തും തുറക്കാൻ അനുമതി
റിയാദ്: സൗദിയിൽ ഇനി മുതൽ നമസ്ക്കാര സമയത്തും കടകൾ തുറന്നിരിക്കാൻ അനുമതി നൽകിക്കൊണ്ട് സൗദി ചേംബേഴ്സ് ഫെഡറേഷൻ്റെ നിർദ്ദേശം.
കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി തിരക്കും കൂട്ടം ചേരുന്നതും ഒഴിവാക്കുന്നതിനു വേണ്ടിയാണു ചേംബർ ഇത്തരത്തിൽ നിർദ്ദേശം കടയുടമകൾക്ക് നൽകിയിട്ടുള്ളത്.
അതേ സമയം ഇങ്ങനെ കടകൾ തുറക്കുന്നത് മൂലം കടയിലെ ജീവനക്കാർക്കോ ഉപഭോക്താക്കൾക്കൊ നമസ്കാരം നിർവ്വഹിക്കുന്നതിനു തടസ്സമുണ്ടാകാത്ത വിധം ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് നിർദ്ദേശത്തിൽ പ്രത്യേകം ഓർമ്മപ്പിക്കുന്നു.
ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ സംരക്ഷണത്തോടൊപ്പം പുതിയ ഒരു ഷോപ്പിംഗ് അനുഭവവും സമ്മാനിക്കുന്നതിനു പുതിയ തീരുമാനം സഹായിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.
നേരത്തെ ജുമുഅ നമസ്ക്കാരം ഒഴികെയുള്ള സമയത്ത് കടകൾ തുറക്കാൻ അനുമതി നൽകുന്നതിനെക്കുറിച്ച് സൗദി ശൂറ ചർച്ച ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ചർച്ച മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa