മോഡേണ വാക്സിൻ സെകൻഡ് ഡോസ് സ്വീകരിക്കേണ്ടത് 42 ദിവസം കഴിഞ്ഞ്; സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: പുതുതായി അംഗീകാരം നൽകിയ മൊഡേണ വാക്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മൊഡേണ വാക്സിൻ കൈയിൽ കുത്തി വെക്കുകയോ വായിലൂടെയോ കഴിക്കുകയോ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീടത് തിരുത്തി കൈയിൽ കുത്തി വെച്ച് മാത്രമേ സ്വീകരിക്കാൻ സാധിക്കൂ എന്ന് തിരുത്തി.
ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞാണു സെകൻഡ് ഡോസ് സ്വീകരിക്കേണ്ടത്. മൊഡേണ കൊറോണയെ ചെറുക്കുന്നതിനു ഫലപ്രദമാണെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു.
നേരത്തെ മൊഡേണ വാാക്സിൻ ഉപയോഗത്തിനു അംഗീകരം നൽകുന്നതിനുള്ള മൊഡേണയുടെ അപേക്ഷ സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി സ്വീകരിച്ചിരുന്നു.
നിലവിൽ ഫൈസർ, ആസ്ട്രാസെനക്ക, ജോൺസൺ, മൊഡേണ എന്നീ വാക്സിനുകളാണു സൗദി അംഗീകരിച്ചത്. ജോൺസൻ വാക്സിനും വൈകാതെ സൗദിയിലെത്തുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa