ജിദ്ദയിൽ മയക്ക് മരുന്ന് വില്പന സംഘത്തെ നാർക്കോട്ടിക് കണ്ട്രോൾ സേന കീഴടക്കുന്ന വീഡിയോ സൗദി ആഭ്യന്തര മന്ത്രാലയം പ്രസിദ്ധപ്പെടുത്തി; വീഡിയോ കാണം
ജിദ്ദ: മയക്ക് മരുന്ന് വില്പന സംഘത്തിൽപ്പെട്ട മൂന്ന് സൗദി പൗരന്മാരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കണ്ട്രോൾ സേനാംഗങ്ങൾ അറസ്റ്റ് ചെയ്തു.
ഒരു റെസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചായിരുന്നു ഇവർ മയക്ക് മരുന്ന് വിലപന നടത്തിയിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കണ്ട്രൊൾ ഉദ്യോഗസ്ഥർ റെസ്റ്റ് ഹൗസിനു സമീപം എത്തുകയായിരുന്നു.
സംഘത്തിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച സേനാംഗങ്ങൾ ഒരാളെ റെസ്റ്റ് ഹൗസിൻ്റെ പുറത്ത് വെച്ചും മറ്റു രണ്ട് പേരെ റെസ്റ്റ് ഹൗസിൻ്റെ അകത്ത് നിന്നുമായിരുന്നു പിടികൂടിയത്.
പ്രതികളിൽ നിന്നും 9 കിലോ ഹഷീഷ്, മെഷീൻ ഗൺ, സ്ഫോടക വസ്തുക്കൾ, കത്തി തുടങ്ങിയവ പിടി കൂടിയിട്ടുണ്ട്.
പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറാനുള്ള നടപടിക്രമങ്ങൾ സുരക്ഷാ വിഭാഗം പൂർത്തിയാക്കി വരുന്നു. പ്രതികളെ പിടി കൂടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa