Wednesday, September 25, 2024
Saudi ArabiaTop Stories

തൊഴിലാളികൾ കൂട്ടത്തോടെ പരാതി നൽകി; ഒമ്പത് ലക്ഷത്തോളം റിയാൽ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ഈടാക്കി നൽകി മന്ത്രാലയം

റിയാദ്: തൊഴിലാളികൾ കൂട്ടത്തോടെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ലക്ഷത്തോളം റിയാൽ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ഈടാക്കി നൽകി, റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗം.

മൂന്നു സ്വകാര്യ സ്ഥാപനങ്ങളിലെ 60 തൊഴിലാളികൾക്കാണ് തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗം ഇടപ്പെട്ട് വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ഈടാക്കി നൽകിയത്.

റിയാദിൽ പ്രവർത്തിക്കുന്ന കോൺട്രാക്ടിംഗ് കമ്പനിയിലെയും റെസ്റ്റോറന്റിലെയും ഫാക്ടറിയിലെയും തൊഴിലാളികൾ ശമ്പള കുടിശ്ശികയും നിയമാനുസൃത ആനുകൂല്യങ്ങളും തേടി റിയാദ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖക്ക് കൂട്ടത്തോടെ പരാതികൾ നൽകുകയായിരുന്നു.

തുടർന്ന് സ്ഥാപന അധികൃതരുമായി ചർച്ചകൾ നടത്തി തൊഴിൽ തർക്ക അനുരഞ്ജന പരിഹാര വിഭാഗം തൊഴിലാളികളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയായിരുന്നു. ആകെ ഒമ്പതു ലക്ഷത്തോളം റിയാൽ പ്രസ്തുത സ്ഥാപനങ്ങളിൽ നിന്ന് അധികൃതർ ഈടാക്കി വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളുമായി തൊഴിലാളികൾക്ക് നൽകി.

ലേബർ ഓഫീസുകളിൽ ലഭിക്കുന്ന തൊഴിൽ പരാതികൾ അനുരഞ്ജനത്തിലൂടെ പരിഹാരം കാണാനാണ് ആദ്യം ശ്രമിക്കുക. ഇരു വിഭാഗത്തിനും തൃപ്തികരമായ പരിഹാരം കാണാൻ 21 ദിവസമാണ് തൊഴിൽ തർക്ക അനുരഞ്ജന വിഭാഗത്തിന് നൽകുന്നത്.

ഇത്തരത്തിൽ 21 ദിവസത്തിനകം രമ്യമായി പരിഹാരം കാണാൻ കഴിയാത്ത തൊഴിൽ കേസുകൾ വിചാരണക്കായി ലേബർ കോടതികൾക്ക് സമർപ്പിക്കുകയാണ് ചെയ്യുക

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q