ഹാജിമാരുടെ ആദ്യ സംഘം വിശുദ്ധ ഹറമിൽ പ്രവേശിച്ചു
മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനായി പുണ്യ ഭൂമിയിലെത്തിയ ഹാജിമാരിലെ ആദ്യ സംഘം ത്വാവാഫുൽ ഖുദൂമിനായി വിശുദ്ധ മസ്ജിദുൽ ഹറാമിനുള്ളിൽ പ്രവേശിച്ചു.
ഹാജിമാർക്ക് ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുന്നതിനുള്ള കുറ്റമറ്റ ഒരുക്കങ്ങളാണു ഇരു ഹറം കാര്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്.
ഹാജിമാർ ഒരുമിച്ച് കൂടാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ അവരെ സ്വീകരിക്കുന്നതിനായി 500 ഉദ്യോഗസ്ഥർ ഇന്ന് പുലർച്ചെ മുതൽ സജീവമായിരുന്നു.
സാമൂഹിക അകലം പാലിക്കുന്നതിൻ്റെ ഭാഗമായി ത്വവാഫ് കഴിഞ്ഞതിനു ശേഷം ഹാജിമാരെ അൽ മർവ ഗേറ്റ് വഴിയായിരിക്കും പുറത്തേക്ക് വിടുക.
20 വീതം അംഗങ്ങളുള്ള യൂണിറ്റുകളായിട്ടായിരിക്കും തീർത്ഥാടകർ ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുക. 60,000 ആഭ്യന്തര തീർത്ഥാടകരാണു ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്നത്.
ഹാജിമാർക്ക് 30 ലക്ഷം ബോധവത്ക്കരണ സന്ദേശങ്ങൾ അയക്കുന്നതിനായി എസ് ടി സിയുമായി മതകാര്യ വകുപ്പ് ധാരണയായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa