Sunday, November 24, 2024
Saudi ArabiaTop Stories

തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി നൽകിയ അപേക്ഷകൾ രണ്ട് തവണ തള്ളിയയാൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി വീണ്ടും അപേക്ഷ സമർപ്പിച്ചപ്പോൾ ഇമ്യൂൺ ആയി

കരിപ്പൂർ: തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി അപേക്ഷകൾ സമർപ്പിക്കുന്നവരുടെ ഭൂരിഭാഗം അപേക്ഷകളും തള്ളുന്നതിനിടയിലും വ്യത്യാസ്തനുഭവങ്ങളുമായി സൗദി പ്രവാസികൾ.

രണ്ട് തവണ അപേക്ഷ തള്ളപ്പെട്ട മലപ്പുറം സ്വദേശിയായ സൗദി പ്രവാസി മൂന്നാം തവണ മലപ്പുറം ഡിസ്ട്രിക് മെഡിക്കൽ ഓഫീസറുടെ അറ്റസ്റ്റേഷനോടു കൂടെ അപേക്ഷ സമർപ്പിച്ചത് സൗദി ആരോഗ്യ മന്ത്രാലയം സ്വീകരിക്കുകയും തുടർന്ന് തവക്കൽനായിൽ ഇമ്യൂൺ ആകുകയും ചെയ്തതായി സോഷ്യൽ മീഡിയയിൽ അനുഭവം പങ്ക് വെച്ചു.

കഫെയിൽ പോയി വളരെ വൃത്തിയായും ക്ളിയറായും എടുത്ത സ്കാൻ ചെയ്ത പാസ്പോർട്ട് കോപികളുടെ പി ഡി എഫായിരുന്നു താൻ അപ് ലോഡ് ചെയ്തതെന്ന് ഇദ്ദേഹം പ്രത്യേക പരാമർശിക്കുന്നുണ്ട്.

അതോടൊപ്പം കേരള സർക്കാരിൻ്റെ ഫസ്റ്റ് ഡോസിൻ്റെയും സെകൻഡ് ഡോസിൻ്റെയും ഡിസ്ട്രിക് മെഡിക്കൽ ഓഫീസർ അറ്റസ്റ്റ് ചെയ്ത രണ്ട് വാക്സിൻ സർട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയതപ്പോൾ അപേക്ഷ സ്വീകരിക്കുകയും ഒരു ദിവസം കൊണ്ട് തന്നെ തവക്കൽനായി ഇമ്യൂൺ ആകുകയും ചെയ്തതായും ഇദ്ദേഹം വ്യക്തമാക്കുന്നു.

നേരത്തെ രണ്ട് തവണ ഇദ്ദേഹം നൽകിയ അപേക്ഷകളും സൗദി ആരോഗ്യ മന്ത്രാലയം തള്ളിയിരുന്നു. അതിൽ രണ്ടാം തവണ കേരള സർക്കാരിൻ്റെ സർട്ടിഫിക്കറ്റുകൾ സഹിതം ആയിരുന്നു അപേക്ഷിച്ചിരുന്നതെന്നും അതും തള്ളിയതിനെ തുടർന്നാണു മൂന്നാമത് ജില്ലാ മെഡിക്കൽ ഓഫീസറുടെ അറ്റസ്റ്റേഷൻ സഹിതം അപേക്ഷിച്ചതെന്നും അപേക്ഷ സ്വീകരിച്ചതെന്നും ഇദ്ദേഹം പറയുന്നു.

നിലവിൽ അപേക്ഷ സ്വീകരിച്ച ഓരോരുത്തർക്കും വ്യത്യസ്താനുഭവങ്ങളാണുള്ളത്. ഒരേ രീതിയിൽ അപേക്ഷിച്ചവരുടേത് തന്നെ ചിലരുടേത് മാത്രം സ്വീകരിക്കുംബോൾ പലരുടേതും തള്ളുന്നതായി കാണുന്നു. സ്വീകരിച്ച അപേക്ഷകളിൽ ബഹുഭൂരിപക്ഷവും കേരള സർക്കാരിൻ്റെ രണ്ട് ഡോസ് സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്തവരുടേതായിരുന്നു.

ആദ്യ ഓപ്ഷനിൽ പാസ്പോർട്ട് കോപിയും രണ്ടാമത് ഓപ്ഷനിൽ കേരള സർക്കാരിൻ്റെ ഫൈനൽ സർട്ടിഫിക്കറ്റും മൂന്നാമത് ഓപ്ഷനിൽ കേന്ദ്രത്തിൻ്റെ ഫസ്റ്റും സെക്കൻഡും സർട്ടിഫിക്കളും ഒന്നിച്ചും അപ് ലോഡ് ചെയ്ത ഒരാളും കഴിഞ്ഞ ദിവസം ഇമ്യൂൺ സ്റ്റാറ്റസ് ലഭിച്ചതായി അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിൽ പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം രണ്ട് തവണ അപേക്ഷ തള്ളിയവർ മൂന്നാമത് അപേക്ഷിക്കുന്ന സമയം നല്ല രീതിയിൽ ആലോചിച്ച് മാത്രം ചെയ്യാൻ പാടുള്ളൂ എന്നതാണ്. കാരണം രണ്ട് തവണ അപേക്ഷ തള്ളിയ ശേഷം മൂന്നാമത് അപേക്ഷ സമർപ്പിച്ചവർക്ക് പിന്നീട് എംബസി അറ്റ്സ്റ്റേഷൻ ഉണ്ടായാൽ പോലും അപേക്ഷ സമർപ്പിക്കാനാകാത്ത വിധം ബ്ളോക്ക് വീഴുന്നുണ്ട് എന്നത് ഓർക്കുക.

അതോടൊപ്പം അപേക്ഷ സമർപ്പിക്കുന്ന സമയം നമ്മൾ നൽകുന്ന പാസ്പോർട്ട് കോപി വളരെ വ്യക്തവും വൃത്തിയുള്ളതുമാകാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിയുന്നതും സ്കാനറുകൾ ഉപയോഗിച്ച് പി ഡി എഫ് ആക്കുകയായിരിക്കും നല്ലത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്