Friday, April 18, 2025
Saudi ArabiaTop Stories

സൽമാൻ രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു; ഹാജിമാർ കല്ലേർ കർമ്മത്തിൽ

ജിദ്ദ: ലോക മുസ് ലിംകൾക്കും സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും സൗദി ഭരണാധികാരി സല്മാൻ രാജാവ് ബലി പെരുന്നാൾ ആശംസകൾ നേർന്നു.

മഹാമാരിയിൽ നിന്ന് മുക്തമായി മുഴുവൻ രാജ്യങ്ങളിലും ആരോഗ്യവും സമാധാനവും സന്തോഷവും തിരികെ ലഭിക്കട്ടെയെന്നും സല്മാൻ രാജാവ് തൻ്റെ പെരുന്നാൾ സന്ദേശത്തിൽ പ്രാർഥിച്ചു.

അതേ സമയം മുസ്ദലിഫയിൽ നിന്ന് മടങ്ങിയ തീർഥാടകർ ഇഫാളത്തിൻ്റെ ത്വവാഫ് ചെയ്യുകയും ജംറകളിൽ കല്ലെറിയൽ കർമ്മങ്ങൾ നടത്തുകയും ചെയ്യുന്നത് തുടരുകയാണ്.

ശക്തമായ സുരക്ഷാ-പ്രതിരോധ സംവിധാനങ്ങളുടെ അകമ്പടിയായിരുന്നു ഹാജിമാർക്ക് പുണ്യ ഭൂമികളിൽ ഏർപ്പെടുത്തിയിരുന്നത്.

സൗദി അറേബ്യയടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും മറ്റു ബഹു ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്