സൗദിയിലെ നജ്രാനിൽ വെള്ളപ്പൊക്കം; വീഡിയോ കാണാം
നജ്രാനിലെ വിവിധ ഗവർണ്ണറേറ്റുകളിൽ ചൊവ്വാഴ്ച പുലർച്ചെ ശക്തമായ മഴ അനുഭവപ്പെട്ടു. ഇന്ന് രാത്രി വരെ മഴ സാധ്യത നില നിൽക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിക്കുന്നു.
മഴ ശക്തമാകുകയും വെള്ളത്തിൻ്റെ കുത്തൊഴുക്ക് ശക്തമാകുകയും ചെയ്തതിനാൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
ഹയ്യു റജ് ലാഇലെ റോഡുകളിൽ നിരവധി വാഹനങ്ങളാണു വെള്ളത്തിൽ കുടുങ്ങിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നേരത്തെ മേഖലയിൽ ശക്തമായ മഴയും ഐസ് വീഴ്ചയും കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സൗദിയിലെ അൽ അഫ് ലാജിലും ശക്തമായ വെള്ളപ്പൊക്കം അനുഭവപ്പെട്ടിരുന്നു. നജ്രാനിലും അൽ അഫ് ലാജിലും അനുഭവപ്പെട്ട വെള്ളപ്പൊക്കത്തിൻ്റെ വീഡിയോകൾ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q