Sunday, November 24, 2024
Saudi ArabiaTop Stories

അനുമതിപ്പത്രമില്ലാതെ മക്കയിൽ പ്രവേശിക്കാൻ ശ്രമിച്ച 77 പേർക്ക് 10,000 റിയാൽ വീതം പിഴയിട്ടു

മക്ക: ഹജ്ജ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് അനുമതിപ്പത്രമില്ലാതെ മക്കയിലും മറ്റു വിശുദ്ധ ഭൂമികളിലും പ്രവേശിച്ച 77 നിയമലംഘകരെ പിടികൂടിയതായി ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു.

പിടിക്കപ്പെട്ട ഓരോ നിയമ ലംഘകനും 10,000 റിയാൽ വീതം പിഴ ചുമത്തിയതായും ഹജ്ജ് സുരക്ഷാ വിഭാഗം വാക്താവ് കേണൽ സാമി അശുവൈരിഖ് അറിയിച്ചു.

രാജ്യത്തെ മുഴുവൻ സ്വദേശികളും വിദേശികളും ഹജ്ജ് മാർഗ നിർദ്ദേശങ്ങൾ തീർച്ചയായും പാലിച്ചിരിക്കണമെന്ന് കേണൽ സാമി ഓർമ്മിപ്പിച്ചു.

ദുൽ ഹിജ്ജ 13 വരെ അനുമതിപ്പത്രമില്ലാതെ മസ്ജിദുൽ ഹറാമിലും,ചുറ്റുമുള്ള കേന്ദ്ര പ്രദേശങ്ങളിലും മിന,അറഫ, മുസ് ദലിഫ തുടങ്ങിയ പുണ്യ പ്രദേശങ്ങളിലും അനുമതിയില്ലാതെ എത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കേണൽ സാമി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

പഴതുകളടച്ച സുരക്ഷാ ക്രമീകരണമാണു സുഗമമായ ഹജ്ജ് നടത്തുന്നതിനായി ഹജ്ജ് സുരക്ഷാ വിഭാഗം നടത്തിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്