Sunday, September 22, 2024
Saudi ArabiaTop Stories

സൗദി എയർലൈൻസിൽ ജിദ്ദ, ത്വാഇഫ് ടിക്കറ്റുകളെടുക്കുന്നവർക്ക് ഉംറ പെർമിറ്റ്

ജിദ്ദ: സൗദി എയർലൈൻസിൻ്റെ വെബ്സൈറ്റ് വഴിയോ ആപ് വഴിയോ ജിദ്ദ, ത്വാഇഫ് എന്നീ നഗരങ്ങളിലേതെങ്കിലുമൊന്നിലേക്ക് ടിക്കറ്റുകളെടുക്കുന്നവർക്ക് ഉംറ പെർമിറ്റ് ലഭ്യമാകുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു.

ജൂലൈ 25 മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കായിരിക്കും പെർമിറ്റ് ലഭിക്കുക. ഇവർ പെർമിറ്റിനു അർഹരാണോ എന്ന ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ പരിശോധനക്ക് ശേഷമായിരിക്കും പെർമിറ്റ് ഇഷ്യു ചെയ്യുക.

ടിക്കറ്റിനോടൊപ്പം ഉംറ പെർമിറ്റും ആഗ്രഹിക്കുന്ന വ്യക്തി തവക്കൽനായിലോ ഇഅതമർനായിലോ ബുക്ക് ചെയ്യുന്നതിനു ഉപയോഗിച്ച മൊബൈൽ നംബറായിരിക്കണം സമർപ്പിക്കേണ്ടത്.

പെർമിറ്റ് ഇഷ്യു ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നതോടെ തവക്കൽനായിയും ഇ അതമർനായിലും പെർമിറ്റ് പ്രത്യക്ഷമാകും.

അതോടൊപ്പം ഉംറ പെർമിറ്റിൻ്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഒരു എസ് എം എസ് സന്ദേശം മൊബൈലിലേക്ക് ലഭിക്കുകയും ചെയ്യുമെന്നും സൗദിയ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്