നാട്ടിൽ പോകാനാകാത്ത വിഷമം സൗദിയിൽ തന്നെ അടിച്ച് പൊളിച്ച് തീർത്ത് പ്രവാസികൾ
ജിദ്ദ: ഈദ് അവധി ദിനങ്ങളും സ്കൂൾ അവധി ദിനങ്ങളും കംബനി അവധി ദിനങ്ങളുമെല്ലാം ഉണ്ടായിട്ടും നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോകുന്നത് പുലിവാലാകുമോ എന്ന് ഭയന്ന് നാട്ടിലേക്കുള്ള യാത്ര മാറ്റി വെച്ച നിരവധി പ്രവാസികളാണുള്ളത്.
ഇപ്പോൾ നാട്ടിൽ പോയാൽ പിന്നീട് മറ്റു രാജ്യങ്ങൾ വഴി 14 ദിവസം ചുറ്റിക്കറങ്ങി വേണം സൗദിയിലേക്ക് തിരികെ വരാൻ എന്നതാണു പ്രധാനമായും പ്രവാസികളെ നാട്ടിൽ പോകാതെ സൗദിയിൽ തന്നെ തുടരാൻ നിർബന്ധിതരാക്കിയിട്ടുള്ളത്.
എന്നാൽ സൗദിയിലെ പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ ഇത്തരത്തിലുള്ള പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും വലിയ ആശ്വാസമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സൗദിയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ അബ്ഹ, അൽ ബാഹ, ത്വാ ഇഫ് ഏരിയകളിൽ ആയിരക്കണക്കിനു മലയാളി കുടുംബങ്ങൾ തന്നെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.
അതേ സമയം ബാച്ചിലേഴ്സ് ആണെങ്കിൽ തബൂക്ക് പ്രവിശ്യയും മറ്റു പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുമാണു പ്രധാനമായും സെലക്റ്റ് ചെയ്തിട്ടുള്ളത് എന്നാണു അറിയാൻ സാധിക്കുന്നത്.
തണുപ്പും കോട മഞ്ഞും ചുരവും മറ്റുമെല്ലാമാണു കുടുംബങ്ങൾക്ക് പ്രധാനമായും ആകർഷണീയമെങ്കിൽ മരുഭൂമിയും റൈഡും പൗരാണിക ചരിത്രങ്ങളും മറ്റുമാണു ബാച്ചിലേഴ്സിനു ഹരം നൽകുന്നത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബസുകൾ വാടകക്കെടുത്തും സ്വന്തം വാഹനങ്ങളിലുമെല്ലാമായാണു പ്രവാസികൾ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്.
ഏതായാലും കൊറോണ മൂലം നാട്ടിൽ പോകാൻ സാധിക്കാത്ത വിഷമം തീർക്കാൻ സൗദിയിൽ തന്നെ ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ളതാണു പ്രവാസികൾക്ക് ആശ്വാസമേകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa